2050 ഓടെ ലോകജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകും; പഠനം

Published : Nov 24, 2020, 12:26 PM ISTUpdated : Nov 24, 2020, 12:31 PM IST
2050 ഓടെ ലോകജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകും; പഠനം

Synopsis

പ്രൊസസ്ഡ് ഫുഡിലേക്കുള്ള മാറ്റത്തിന്‍റെ ഫലമായാണ് അമിതവണ്ണക്കാരാകുന്നതെന്നും പഠനം പറയുന്നു. 

മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും മൂലം 2050 ഓടെ ലോകജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകുമെന്ന് പഠനം. പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ച് നടത്തിയ ​ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. 

പ്രൊസസ്ഡ് ഫുഡിലേക്കുള്ള മാറ്റത്തിന്റെ ഫലമായാണ് അമിതവണ്ണക്കാരാകുന്നതെന്നും പഠനം പറയുന്നു. 45 ശതമാനത്തോളം പേർ അമിതഭാരക്കാരും പതിനാറ് ശതമാനം പേർ പൊണ്ണത്തടിയാൽ വലയുന്നവരുമാകുമെന്നാണ് പഠനം പറയുന്നത്.

കൂടാതെ 500 മില്യണിൽപരം ജനങ്ങൾ പോഷകാഹാരക്കുറവും ഭാരക്കുറവും നേരിടുമെന്നും ​ഗവേഷകർ സൂചിപ്പിക്കുന്നു. ഭക്ഷണത്തിന്റെ ആ​ഗോളതലത്തിലുള്ള വിതരണത്തിലെ അപര്യാപ്തതയും ഭക്ഷണശൈലിയിലെ മാറ്റവുമെല്ലാമാണ് ഇവയിലേക്ക് നയിക്കുന്നത് എന്നും പഠനം പറയുന്നു. 

Also Read: അമിതഭാരം പെട്ടെന്ന് കുറയാന്‍ ആറ് കാര്യങ്ങള്‍...

PREV
click me!

Recommended Stories

ആരോഗ്യമുള്ള ശരീരത്തിന് ഒരു സ്പർശം: എന്തുകൊണ്ട് ബോഡി മസാജ് ഇന്ന് അനിവാര്യമാകുന്നു?
മരവിപ്പിക്കുന്ന തണുപ്പിൽ ഒരു കുളി; 'ഐസ് ബാത്ത്' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു