ശരീരഭാരം കുറയ്ക്കുക എന്നത് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. കൃത്യസമയത്ത്  ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. 

അമിതഭാരം കുറയ്ക്കാന്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

രാത്രി ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ കുറച്ച് ഭക്ഷണം മാത്രമേ രാത്രി കഴിക്കാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ അവ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുത്. ലഘുവായതും എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ ഭക്ഷണമാണ് അത്താഴത്തിന് കഴിക്കേണ്ടത്. 

രണ്ട്...

വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും തമ്മിൽ ബന്ധമുണ്ട്. ശരീരത്തിന് ജലാംശം പകരുന്നത് ദഹനപ്രക്രിയയ്ക്കും പേശികളുടെ സുഗമമായ പ്രവർത്തനത്തിനും വളരെയധികം സഹായിക്കുന്നു. വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും സഹായിക്കും. 

മൂന്ന്...

ഡയറ്റില്‍ നിന്ന് പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക. പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയോ മറ്റും ഉപയോഗിക്കാം. 

നാല്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും അമിതമായി കഴിക്കരുത്. 

അഞ്ച്...

കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറയ്ക്കുക. ചോറിന്‍റെ അളവ് കുറച്ച് പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കഴിക്കാം. 

ആറ്...

വണ്ണം കുറയ്ക്കാന്‍ വ്യായാമം നിര്‍ബന്ധമാണ്. ഡയറ്റിനോടൊപ്പം ദിവസവും അര മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യാം. 

Also Read: എത്രയൊക്കെ ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഇതാകാം കാരണങ്ങള്‍...