മുഖസൗന്ദര്യത്തിന് കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിക്കാം...

Published : Nov 25, 2023, 05:23 PM IST
മുഖസൗന്ദര്യത്തിന് കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിക്കാം...

Synopsis

കറ്റാര്‍വാഴയില്‍ വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പുരട്ടുന്നത് മുഖം മോയിസ്ചറൈസ് ചെയ്യാന്‍ നല്ലതാണ്. കറ്റാർവാഴയിലുള്ള ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ മുഖക്കുരുവിനെ തടയാന്‍ സഹായിക്കും. 

പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണ് കറ്റാര്‍വാഴ. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും സഹായിക്കും. കറ്റാര്‍വാഴയില്‍ വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പുരട്ടുന്നത് മുഖം മോയിസ്ചറൈസ് ചെയ്യാന്‍ നല്ലതാണ്. കറ്റാർവാഴയിലുള്ള ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ മുഖക്കുരുവിനെ തടയാന്‍ സഹായിക്കും. 

കറ്റാര്‍വാഴ കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം...     

ഒന്ന്...

രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര്  ഒരു സ്പൂൺ തേന്‍ എന്നിവ ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാന്‍ ഈ പാക്കും സഹായിക്കും.

രണ്ട്... 

കറ്റാർവാഴയുടെ നീരിനൊപ്പം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്തിടാം. കുറച്ചു സമയത്തിനുശേഷം കഴുകി കളയാം. പതിവായി ഇത് ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ മാറുകയും മുഖകാന്തി വർധിക്കുകയും ചെയ്യും.

മൂന്ന്... 

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്.

നാല്...

കറ്റാർവാഴയുടെ നീരിനൊപ്പം തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകളെ തടയാന്‍ സഹായിക്കും. 

അഞ്ച്... 

കറ്റാർവാഴ ജെല്ലിൽ അൽപം വാഴപ്പഴം പേസ്റ്റും ഒരു ടീസ്പൂൺ തേനും മുഖത്തും കഴുത്തിലമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: മത്സ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ