Asianet News MalayalamAsianet News Malayalam

മത്സ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍...

പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, തുടങ്ങി ശരീരത്തിന് വേണ്ട വിവിധ പോഷകങ്ങള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം മീന്‍ കറി കഴിക്കുന്നത് പലരുടെയും ശീലമാണ്. 

Foods to avoid eating with fish
Author
First Published Nov 25, 2023, 3:54 PM IST

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണം ആണ് മത്സ്യം. പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, തുടങ്ങി ശരീരത്തിന് വേണ്ട വിവിധ പോഷകങ്ങള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം മീന്‍ കറി കഴിക്കുന്നത് പലരുടെയും ശീലമാണ്. അതേസമയം, മത്സ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

പാലുല്‍പ്പന്നങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മത്സ്യത്തിനൊപ്പം പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കുന്നത് ചിലര്‍ക്ക് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. കാരണം ഇവ രണ്ടും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹിക്കാന്‍ സമയമെടുക്കും. ഇതുമൂലം വയറുവേദന, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടാകാം.  

രണ്ട്... 

സിട്രസ് ഫ്രൂട്ടുകളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ ആസിഡും മത്സ്യത്തിലെ പ്രോട്ടീനും കൂടി ചേരുമ്പോള്‍ രുചിയിലും വ്യത്യാസം വരും, ചിലര്‍ക്ക് ദഹന പ്രശ്നങ്ങളും ഉണ്ടാകാം. 

മൂന്ന്... 

സംസ്കരിച്ച ഭക്ഷണങ്ങള്‍ക്കൊപ്പവും എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ക്കാപ്പവും മത്സ്യം കഴിക്കുന്നവരുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ ട്രാന്‍സ് ഫാറ്റ്സ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ഒട്ടും നന്നല്ല. 

നാല്... 

അന്നജം ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ്, പാസ്ത തുടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും മത്സ്യം കഴിക്കുന്നത് നല്ലതല്ല. അന്നജം അടങ്ങിയ ഭക്ഷണങ്ങളില്‍ കലോറി കൂടുതലാണ്. അതിനാല്‍ അവയും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും. 

അഞ്ച്... 

എരുവേറിയ ഭക്ഷണങ്ങള്‍ക്കൊപ്പവും മത്സ്യം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങളും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയും ഉണ്ടാകാം. 

ആറ്... 

മത്സ്യത്തിനൊപ്പം കോഫി കുടിക്കുന്നതും ശരീരത്തിന് നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലാണോ? കഴിക്കാം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും...

youtubevideo

Follow Us:
Download App:
  • android
  • ios