'ജീന്‍സ് ഇങ്ങനെയും ധരിക്കാം അല്ലേ?'; ഉർഫിയുടെ വസ്ത്രത്തെ ട്രോളി സോഷ്യല്‍ മീഡിയ

Published : May 24, 2023, 11:20 PM IST
'ജീന്‍സ് ഇങ്ങനെയും ധരിക്കാം അല്ലേ?'; ഉർഫിയുടെ വസ്ത്രത്തെ ട്രോളി സോഷ്യല്‍ മീഡിയ

Synopsis

ഉര്‍ഫിയുടെ ഈ വസ്ത്രത്തെ അമേരിക്കയില്‍ നിന്നു വരെ ട്രോളുകള്‍ കിട്ടി. കണ്ടന്റ് ക്രിയേറ്ററായ ചാങ് ഹീ കിം ആണ് ഉര്‍ഫിയുടെ ഈ ലുക്കിനെ പുനരാവിഷ്കരിച്ചാണ് ട്രോളിയത്.

വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. മുൻവശം ബാരിക്കേഡ് പോലെയിരിക്കുന്ന വസ്ത്രം ധരിച്ച് ചായ കുടിക്കാൻ ബുദ്ധിമുട്ടുന്ന ഉര്‍ഫിയുടെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍  മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ ജീന്‍സിലാണ് താരത്തിന്‍റെ പരീക്ഷണം. 

ജീന്‍സ് തോളിലൂടെ ധരിച്ചാണ് ഉര്‍ഫി സ്റ്റൈല്‍ ചെയ്തത്. ഉര്‍ഫിയുടെ ഈ വസ്ത്രത്തെ അമേരിക്കയില്‍ നിന്നു വരെ ട്രോളുകള്‍ കിട്ടി. കണ്ടന്റ് ക്രിയേറ്ററായ ചാങ് ഹീ കിം ആണ് ഉര്‍ഫിയുടെ ഈ ലുക്കിനെ പുനരാവിഷ്കരിച്ചാണ് ട്രോളിയത്. ഒരു ജീൻസ് ധരിച്ച് ക്യാറ്റ് വാക്ക് ചെയ്യുന്ന വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ആ വീഡിയോയ്ക്ക് തൊട്ടുമുമ്പായി ഉർഫിയുടെ വീഡിയോയും നൽകിയിട്ടുണ്ട്.

‘എന്റെ പൂച്ച പോലും അംഗീകരിച്ചില്ല’ എന്ന കുറിപ്പോടെയാണ് വീഡിയോ ഇയാള്‍ പങ്കുവച്ചത്. നടന്ന് നീങ്ങുന്ന ചാങ് ഹീ കിംനെ നോക്കുന്ന പൂച്ചയെയും വിഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോ കണ്ടത്. പലരും ഉര്‍ഫിയെ വിമര്‍ശിച്ചു തന്നെയാണ് കമന്‍റുകള്‍ ചെയ്തത്. ജീന്‍സ് ഇങ്ങനെയും ധരിക്കാം അല്ലേ എന്നാണ് പലരും ചോദിക്കുന്നത്. 
 

 

Also Read: തൈര് മുതല്‍ വെളിച്ചെണ്ണ വരെ; ചർമ്മസംരക്ഷണത്തിനായി ഉപയോഗിക്കാം ഈ അഞ്ച് ചേരുവകള്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ