കേരളാ സാരിയില്‍ മനോഹരിയായി അമേയ മാത്യു

Published : Nov 01, 2020, 02:18 PM ISTUpdated : Nov 01, 2020, 02:19 PM IST
കേരളാ സാരിയില്‍ മനോഹരിയായി അമേയ മാത്യു

Synopsis

മോഡല്‍ കൂടിയായ അമേയയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ അഭിനേത്രിയാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ നിലപാടുകള്‍കൊണ്ടും വ്യത്യസ്തയാണ്. 

മോഡല്‍ കൂടിയായ അമേയയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കേരളാ സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് അമേയ. 

 

'സൈഡ് പോസ്' ചിത്രങ്ങളില്‍ താരത്തിന്‍റെ ഹെയര്‍ സ്റ്റൈലാണ് ശ്രദ്ധ നേടുന്നത്.  ഓറഞ്ച് ബോര്‍ഡറുള്ള സെറ്റ് സാരിക്ക് ചേരുന്ന കമ്മലും താരം ധരിച്ചിട്ടുണ്ട്. അമേയ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണ് താരത്തിന്‍റെ പോസ്റ്റ്.

 'കേരളത്തിന്റെ ഭംഗി എന്താണെന്നറിയാൻ ഒന്ന് നാട് വിട്ടുനോക്കണം. ലോകത്ത് എവിടെ ചെന്നാലും ഇത്രത്തോളം നമ്മളെ സന്തോഷിപ്പിക്കുന്ന മറ്റൊരു സ്ഥലം ഉണ്ടാകില്ല. മലയാളി ആയതിലും ഈ മനോഹരമായ നാട്ടിൽ ജനിക്കാൻ സാധിച്ചതിലും ഞാൻ അഭിമാനിക്കുന്നു. ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ'- അമേയ കുറിച്ചു. 

 

Also Read: പച്ചക്കരയുള്ള സെറ്റുമുണ്ടില്‍ അതിസുന്ദരിയായി സരയു; ചിത്രങ്ങള്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ