
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ് താരം. ഇപ്പോഴിതാ അമൃത തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിലെ ചർച്ച.
കളരി പരിശീലനത്തിന്‍റെ ചിത്രമാണ് അമൃത പങ്കുവച്ചത്. ‘ഗജവടിവിൽ അമർന്ന് ഒരു ശുഭ ദിനം, ഒരു കളരി പോസ്' എന്നാണ് താരം ചിത്രം പങ്കുവച്ച് കുറിച്ചത്. എന്തായാലും അമൃതയുടെ കളരി പോസിന്‍റെ ചിത്രം സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്.
അമൃതയുടെ അവിശ്വസനീയമായ മെയ്‌വഴക്കത്തിന് നിരവധി ആരാധകരാണ് അഭിനന്ദനം അറിയിക്കുന്നത്. വര്‍ക്കൗട്ട് ചെയ്യുന്നതിന്‍റെ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
Also Read: 'സങ്കടങ്ങള്‍ക്കൊടുവില്‍ ആ പുഞ്ചിരി മടങ്ങിയെത്തി', അമൃത സുരേഷിനെ കുറിച്ച് സഹോദരി അഭിരാമി
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona