കുരങ്ങന് ഒരു മാസ്ക് കളഞ്ഞുകിട്ടിയാല്‍ എന്തുചെയ്യും? വൈറലായി വീഡിയോ

Published : Aug 25, 2021, 07:33 PM IST
കുരങ്ങന് ഒരു മാസ്ക് കളഞ്ഞുകിട്ടിയാല്‍ എന്തുചെയ്യും? വൈറലായി വീഡിയോ

Synopsis

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 27 സെക്കന്‍റ്  മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ 20 ലക്ഷം പേരാണ് കണ്ടത്. 

കൊറോണ വൈറസിന്‍റെ പുതിയ പുതിയ വകഭേദങ്ങൾ കണ്ടെത്തുമ്പോള്‍, ഒന്നല്ല ഡബിൾ മാസ്ക് ഉപയോ​ഗിക്കുകയാണ് നാം. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമായി മാസ്കുകൾ മാറി കഴിഞ്ഞു. 

എന്നാല്‍ ഒരു കുരുങ്ങന് വഴിയില്‍ നിന്നൊരു മാസ്ക് കളഞ്ഞുകിട്ടിയാല്‍ സംഭവിക്കുന്നത് എന്താകും? അത്തരത്തിലൊരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മിടുക്കന്‍ കുരങ്ങനാണ് വീഡിയോയിലെ താരം. വഴിയില്‍ നിന്ന് കിട്ടിയ മാസ്കിനെ ഒരു സംശയവും കൂടാതെ തന്‍റെ മുഖത്ത് അണിയുന്ന കുരങ്ങനെയാണ് വീഡിയോയില്‍ കാണുന്നത്.

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 27 സെക്കന്‍റ്  മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ 20 ലക്ഷം പേരാണ് കണ്ടത്. മനുഷ്യരുടെ മുഖത്ത് മാസ്ക് കാണുന്ന മൃഗങ്ങള്‍ വരെ അത് എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കി എന്നാണ് ഈ വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

 

 

Also Read:  'മാസ്ക് മുഖ്യം'; കൈയില്‍ കിട്ടിയ തുണിക്കഷ്ണം മുഖാവരണമാക്കി കുരങ്ങന്‍; വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ