ബ്ലൂ ബ്രാലെറ്റും സ്കേര്‍ട്ടും അണിഞ്ഞ് ഹോട്ട് ലുക്കില്‍ അനന്യ പാണ്ഡെ; ചിത്രങ്ങള്‍ വൈറല്‍

Published : Nov 30, 2022, 10:36 PM ISTUpdated : Nov 30, 2022, 10:41 PM IST
ബ്ലൂ ബ്രാലെറ്റും സ്കേര്‍ട്ടും അണിഞ്ഞ് ഹോട്ട് ലുക്കില്‍ അനന്യ പാണ്ഡെ; ചിത്രങ്ങള്‍ വൈറല്‍

Synopsis

മെറ്റാലിക് ബ്ലൂ നിറത്തിലുള്ള ബ്രാലെറ്റും സ്കേര്‍ട്ടും ധരിച്ചാണ് അനന്യ പ്രത്യക്ഷപ്പെട്ടത്. ദേഹത്തോട് ചേര്‍ന്നുകിടക്കുന്ന സ്ട്രാപ്‌ലെസ് ബ്രാലെറ്റും അതേനിറത്തിലുള്ള സ്‌കര്‍ട്ടും ആരാധകരുടെ ശ്രദ്ധയും നേടി കൊടുത്തു. 

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിച്ച താരപുത്രിയാണ് അനന്യ പാണ്ഡെ. ഫാഷന്‍റെ കാര്യത്തിലും അനന്യ വേറിട്ടു നില്‍ക്കുന്നു. സ്‌റ്റൈലിഷ് ഔട്ടുഫിറ്റുകള്‍ കൊണ്ട് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാന്‍ താരത്തിനായി. ഇപ്പോഴിതാ മുംബൈയില്‍ നടന്ന ഫാഷന്‍ ഷോയില്‍ എത്തിയ അനന്യയുടെ ഔട്ട്ഫിറ്റാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. 

മെറ്റാലിക് ബ്ലൂ നിറത്തിലുള്ള ബ്രാലെറ്റും സ്കേര്‍ട്ടും ധരിച്ചാണ് അനന്യ പ്രത്യക്ഷപ്പെട്ടത്. ദേഹത്തോട് ചേര്‍ന്നുകിടക്കുന്ന സ്ട്രാപ്‌ലെസ് ബ്രാലെറ്റും അതേനിറത്തിലുള്ള സ്‌കര്‍ട്ടും ആരാധകരുടെ ശ്രദ്ധയും നേടി കൊടുത്തു. പ്ലന്‍ജിങ് നെക്ക്‌ലൈനുള്ള ബ്രാലെറ്റിന് അസമെട്രിക്കല്‍ കര്‍വ്ഡ് ഹെമ്മാണ്  നല്‍കിയിരിക്കുന്നത്. സൈഡ് സ്ലിറ്റുള്ള മെറ്റാലിക് ബ്ലൂ സ്കേര്‍ട്ടാണ് മറ്റൊരു ഹൈലൈറ്റ്.  ബ്ലൂ നിറത്തിലുള്ള ഹീല്‍സും താരം അണിഞ്ഞിട്ടുണ്ടായിരുന്നു. 

 

ബോള്‍ഡ് മേക്കപ്പാണ് താരം ഈ ലുക്കിനായി തെരഞ്ഞെടുത്തത്. ഷിമ്മറിങ് സില്‍വര്‍ സ്‌മോക്കി ഐഷാഡോ, ന്യൂഡ് പിങ്ക് ലിപ്സ്റ്റിക്ക് എന്നിവ താരത്തെ മനോഹരിയാക്കി. ചിത്രങ്ങള്‍ അനന്യ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് താഴെ ലഭിക്കുന്നത്. ഹോട്ട് ലുക്ക് എന്നാണ് ആരാധകരുടെ കമന്‍റ്. അതേസമയം വസ്ത്രത്തെ ട്രോളി കമന്‍റുകള്‍ ചെയ്തവരുമുണ്ട്.

 

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ ആണ് താരത്തിന്‍റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 

Also Read: റൂബി റെഡ് സാരിയില്‍ മനോഹരയായി ശ്രീയ ശരണ്‍; ചിത്രങ്ങള്‍ വൈറല്‍

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം