മുത്തച്ഛനൊപ്പം പാട്ടുപാടുന്ന രണ്ട് മാസം പ്രായമുള്ള കുരുന്ന്; വൈറലായി വീഡിയോ

By Web TeamFirst Published Nov 30, 2022, 9:54 PM IST
Highlights

മുത്തച്ഛനൊപ്പം പാട്ടുപാടാൻ ശ്രമിക്കുകയാണ് ഈ കുരുന്ന്. ഒരു വാക്കു പോലും ഉച്ചരിക്കാൻ പ്രായമാകാത്ത കുരുന്ന് പാട്ടു പാടാൻ ശ്രമിക്കുന്നതാണ് വീഡിയോയെ മനോഹരമാക്കുന്നത്. 

കുട്ടികളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുട്ടികളുടെ കളിയും ചിരിയും കുറുമ്പും ഒക്കെ കാണാന്‍ തന്നെ ഒരു രസമല്ലേ... അത്തരത്തിൽ രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കുരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മുത്തച്ഛനൊപ്പം പാട്ടുപാടാൻ ശ്രമിക്കുകയാണ് ഈ കുരുന്ന്. ഒരു വാക്കു പോലും ഉച്ചരിക്കാൻ പ്രായമാകാത്ത കുരുന്ന് പാട്ടു പാടാൻ ശ്രമിക്കുന്നതാണ് വീഡിയോയെ മനോഹരമാക്കുന്നത്. കുഞ്ഞിനെ കൈകളിൽ വച്ച് പാട്ടുപാടുന്ന മുത്തച്ഛനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇതു കൗതുകത്തോടെ നോക്കുന്ന കുരുന്ന്, ആ ശബ്ദങ്ങളെ അനുകരിക്കാൻ ശ്രമിക്കുകയാണ്. മുത്തച്ഛനൊപ്പം അതേ ഈണത്തിലാണ്  കുറുമ്പന്‍റെ പാട്ട്. 

‘രണ്ട് മാസം പ്രായമുള്ള കുട്ടി മുത്തച്ഛനോടൊപ്പം ഒരു ഡ്യുയറ്റ് പാടുന്നു’ എന്ന അടിക്കുറിപ്പോടെ  ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ പങ്കുവയ്ക്കുകയും ചെയ്തത്. ക്യൂട്ട് വീഡിയോ എന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. 

2-month-old sings a duet with grandpa. 🎶👶🏽❤️👴🏽🎵
(🎥:tinaburtonmiddlet)

pic.twitter.com/UzKWur5FhK

— GoodNewsCorrespondent (@GoodNewsCorres1)

 

 

 

അതേസമയം, അമ്മയെ ഹെയര്‍ സ്റ്റൈലിങ് പഠിപ്പിക്കുന്ന ഒരു കുറുമ്പിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുട്ടിയുടെ തലമുടി പിന്നിക്കെട്ടി കൊടുക്കുകയാണ് അമ്മ. എങ്ങനെ കെട്ടണമെന്നൊക്കെ  അമ്മയ്ക്ക് നിര്‍ദേശം കൊടുക്കുന്നുണ്ട് കുട്ടി. അമ്മ എല്ലാം മൂളി കേള്‍ക്കുന്നുമുണ്ട്.  എന്നാല്‍ അമ്മ കെട്ടുന്നതില്‍ കുട്ടിക്ക് ഒട്ടും തൃപ്ത്തിയില്ല. താന്‍ ഇതൊക്കെ തന്നെയാണ് കഴിഞ്ഞ ദിവസവും പറഞ്ഞതെന്നും എന്താണ് മനസ്സിലാകത്തതെന്നും കുട്ടി പരാതി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അമ്മ മുടി മുഴുവന്‍ കൊട്ടിവന്നപ്പോള്‍ കുട്ടി വിച്ചാരിച്ചത് പോലെയായില്ല.  ഉടനെ ഇതെന്താ എന്‍റെ തലമുടി ഇങ്ങനെയെന്നും താന്‍ പറഞ്ഞത് ഇങ്ങനെയല്ല എന്നുമായി കുറുമ്പി. ഇതോടെ അമ്മ കെട്ടിയ മുടി അഴിച്ച് വീണ്ടും കെട്ടി കൊടുത്തു. ഒടുവില്‍ അമ്മയ്ക്ക് കുരുന്ന് നന്ദിയും പറഞ്ഞു. 

Also Read: പ്രായമൊക്കെ വെറും നമ്പറല്ലേ; സൈക്കിളില്‍ അഭ്യാസം കാണിക്കുന്ന വയോധകന്‍; വീഡിയോ

click me!