വാമികയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചവരോട് ദേഷ്യപ്പെട്ട് അനുഷ്‌ക; വൈറലായി വീഡിയോ

Published : Oct 08, 2022, 09:40 PM ISTUpdated : Oct 08, 2022, 09:43 PM IST
വാമികയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചവരോട് ദേഷ്യപ്പെട്ട് അനുഷ്‌ക; വൈറലായി വീഡിയോ

Synopsis

വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമില്ല.  മകളുടെ ചിത്രമെടുക്കരുതെന്ന് പലപ്പോഴും പാപ്പരാസികളോടും മാധ്യമങ്ങളോടും  അഭ്യര്‍ത്ഥിക്കുന്ന കോലിയുടെ വീഡിയോ നാം കണ്ടിട്ടുണ്ട്.  

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും  ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. 2021 ജനുവരി 11- നാണ് ഇരുവരുടെയും ജീവിതത്തില്‍ പുതിയൊരു അതിഥി എത്തിയത്. മകള്‍  വാമികയുടെ സ്വകാര്യത ഉറപ്പുവരുത്താൻ താരദമ്പതികള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. 

വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമില്ല.  മകളുടെ ചിത്രമെടുക്കരുതെന്ന് പലപ്പോഴും പാപ്പരാസികളോടും മാധ്യമങ്ങളോടും  അഭ്യര്‍ത്ഥിക്കുന്ന കോലിയുടെ വീഡിയോ നാം കണ്ടിട്ടുണ്ട്.  

ഇപ്പോഴിതാ മകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരോട് അനുഷക ദേഷ്യപ്പെടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകളുമൊത്ത് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അനുഷ്‌കയും കോലിയും. സ്‌ട്രോളറില്‍ ഇരിക്കുന്ന മകളുടെ ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട അനുഷ്ക അരുതെന്ന് പാപ്പരാസികളോട് ദേഷ്യത്തില്‍ ആംഗ്യം കാണിക്കുകയായിരുന്നു. വാമികയുടെ ചിത്രമല്ല എടുക്കുന്നതെന്ന് അവര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ആ കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമെന്ന് നിരവധി പേര്‍ കമന്‍റ് ചെയ്യുകയും ചെയ്തു. 

 

അതേസമയം, മകളുടെ ചിത്രം ഉപയോഗിക്കാത്തതിന് പാപ്പരാസികൾക്കും ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടുള്ള അനുഷ്കയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി മുമ്പ് വൈറലായിരുന്നു. 'വാമികയുടെ ചിത്രങ്ങളോ വീഡിയോകളോ പ്രസിദ്ധീകരിക്കാത്തതിന് ഇന്ത്യൻ പാപ്പരാസികളോടും മാധ്യമങ്ങളോടും ഞങ്ങൾ നന്ദി പറയുന്നു. ചിത്രങ്ങളും വീഡിയോകളും കൊടുത്ത ചിലരോട്  രക്ഷിതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ അഭ്യർത്ഥന ഞങ്ങളെ ഇക്കാര്യത്തില്‍ പിന്തുണയ്ക്കണം എന്നാണ്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയ്ക്കായി ഞങ്ങൾ അഭ്യർത്ഥിക്കുന്നു, അവൾക്ക്  മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും സ്വതന്ത്രമായി ജീവിതം നയിക്കാൻ  അവസരം കൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവൾക്ക് പ്രായമായി കഴിഞ്ഞാൽ ഞങ്ങൾക്ക് അവളെ നിയന്ത്രിക്കാൻ കഴിയില്ല, അതിനാൽ ഈ വിഷയത്തില്‍ നിങ്ങളുടെ പിന്തുണ ഞങ്ങള്‍ ആവശ്യമാണ്. ചിത്രങ്ങൾ പോസ്‌റ്റ് ചെയ്യാതിരുന്ന ഫാൻ ക്ലബ്ബുകൾക്കും സോഷ്യൽ മീഡിയയ്ക്കും പ്രത്യേകം നന്ദി’ - അനുഷ്‌കയുടെ വാക്കുകള്‍ ഇങ്ങനെ.

Also Read: അച്ഛന്‍റെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വധു; സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ച വീഡിയോ

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ