അച്ഛന്‍റെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വധു; സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ച വീഡിയോ

Published : Oct 08, 2022, 08:57 PM ISTUpdated : Oct 08, 2022, 08:59 PM IST
അച്ഛന്‍റെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വധു; സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ച വീഡിയോ

Synopsis

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ അച്ഛന്‍റെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹവേദിയിലേയ്ക്ക് വരുന്ന വധുവിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ചു. ചുവപ്പ് നിറത്തിലുള്ള വിവാഹ വസ്ത്രത്തില്‍ മുത്തച്ഛന്‍റെ കരംപിടിച്ച്, അച്ഛന്‍റെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് വധു വിവാഹവേദിയിലേയ്ക്ക് എത്തുന്നത്. 

വിവാഹം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. എന്നാല്‍ അത്തരത്തില്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലാതെ വരുന്നത് വളരെ വേദനാജനകമായ കാര്യമാണ്. അത്തരത്തിലൊരു നിമിഷത്തിലൂടെ കടന്നുപോയ ഒരു വധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ അച്ഛന്‍റെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹവേദിയിലേയ്ക്ക് വരുന്ന വധുവിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ചു. പിതാവിന്‍റെ ഫോട്ടോയുമായി നിറകണ്ണുകളോടെ ആണ് വധു വിവാഹ വേദിയിലേയ്ക്ക് എത്തുന്നത്.  ചുവപ്പ് നിറത്തിലുള്ള വിവാഹ വസ്ത്രത്തില്‍ മുത്തച്ഛന്‍റെ കരംപിടിച്ചാണ്, അച്ഛന്‍റെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വധു വിവാഹ വേദിയിലേയ്ക്ക് എത്തുന്നത്. വേദിയിലേയ്ക്ക് നടന്നുനീങ്ങുമ്പോഴും അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. 

പ്രിയങ്ക ഭാട്ടി എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. വീഡിയോ കണ്ട് കരഞ്ഞുപോയെന്നാണ് പലരും പറയുന്നത്. 'ഇത് വേദനാജനകമാണ്, ദൈവം അവളെ അനുഗ്രഹിക്കട്ടെ' എന്നാണ് ഒരാള്‍ കമന്‍റിട്ടത്. അദ്ദേഹം ഇപ്പോഴും നിന്നോട് ഒപ്പം ഉണ്ടെന്ന് മറ്റൊരാളും കമന്‍റിട്ടു. ഈ നിമിഷത്തിലൂടെ താനും കടന്നുപോയിട്ടുണ്ടെന്നും മറ്റൊരാള്‍ പറയുന്നു. 

 

മരിച്ചുപോയ അമ്മയുടെ ഫോട്ടോയുടെ പിടിച്ച് വിവാഹ വേദിയിലേയ്ക്ക് വരുന്ന ഒരു വധുവിന്‍റെ സമാനമായ വീഡിയോയും മുമ്പ് സൈബര്‍ ലോകത്ത് വൈറലായിരുന്നു. അന്ന് പിതാവിന്റെ കരംപിടിച്ച്, അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് വധു വിവാഹ വേദിയിലേയ്ക്ക് എത്തിയത്. അമ്മ മരണപ്പെട്ടുപോയ എല്ലാ പെണ്‍മക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പ്രചരിച്ചത്. 

 

Also Read: ഡിഷ് സ്പോഞ്ചിന്‍റെ മാതൃകയില്‍ കേക്ക്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ