'നിങ്ങളില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാനില്ല'; ഇന്‍സ്റ്റ കുറിപ്പുമായി നടി

Published : Nov 09, 2021, 09:11 PM IST
'നിങ്ങളില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാനില്ല'; ഇന്‍സ്റ്റ കുറിപ്പുമായി നടി

Synopsis

കരിയറിന്റെ ആദ്യകാലത്ത് സംഭവിച്ച പല പരാജയങ്ങളും തന്നെ തകര്‍ത്തിരുന്നുവെന്നും കടുത്ത വിഷാദരോഗത്തെ അതിജീവിക്കാന്‍ സഹായിച്ചത് സുഹൃത്തായ എക്ത കപൂറും ഭര്‍ത്താവ് രോഹിത് റെഡ്ഡിയുമാണെന്നുമാണ് അനിത കുറിപ്പില്‍ പറയുന്നത്

ജീവിതത്തില്‍ വിജയങ്ങള്‍ക്കൊപ്പം തന്നെ പരാജയങ്ങളും നമ്മെ കാത്തിരിക്കാം. സാധാരണക്കാര്‍ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന ( Common People ) മനുഷ്യര്‍ മുതല്‍ പ്രശസ്തര്‍ വരെ ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടേ ജീവിതത്തില്‍ ( Crisis in Life )  മുന്നോട്ട് പോകുന്നുള്ളൂ. 

എത്ര സമ്പത്തുണ്ടെങ്കിലും പ്രശസ്തിയുണ്ടെങ്കിലും അപ്രതീക്ഷിതമായ ചില പ്രതിസന്ധികള്‍ വ്യക്തികളെ തളര്‍ത്താം. അത്തരം സാഹചര്യങ്ങളില്‍ കൂടെ നില്‍ക്കുന്നവരുടെ പിന്തുണയാണ് വലിയ ആശ്വാസമാവുക. 

മുമ്പ് പലപ്പോഴും ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ തങ്ങള്‍ വിഷാദരോഗത്തിലൂടെ കടന്നുപോയതിനെ കുറിച്ചും എങ്ങനെ രോഗത്തെ അതിജീവിച്ചുവെന്നതിനെ കുറിച്ചുമെല്ലാം ആരാധകരുമായി തുറന്ന് പങ്കുവച്ചിട്ടുണ്ട്. സമാനമായി നടി അനിത ഹസനന്ദനി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

കരിയറിന്റെ ആദ്യകാലത്ത് സംഭവിച്ച പല പരാജയങ്ങളും തന്നെ തകര്‍ത്തിരുന്നുവെന്നും കടുത്ത വിഷാദരോഗത്തെ അതിജീവിക്കാന്‍ സഹായിച്ചത് സുഹൃത്തായ എക്ത കപൂറും ഭര്‍ത്താവ് രോഹിത് റെഡ്ഡിയുമാണെന്നുമാണ് അനിത കുറിപ്പില്‍ പറയുന്നത്. 

ഇവര്‍ രണ്ട് പേരും ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഇന്ന് ഇല്ലെന്നാണ് അനിത കുറിച്ചിരിക്കുന്നത്. ഇരുവരും എത്തരത്തിലാണ് ജീവിതത്തില്‍ മോശം കാലഘട്ടത്തില്‍ തനിക്ക് താങ്ങായി കൂടെ നിന്നതെന്നും അനിത വിശദമായി എഴുതിയിരിക്കുന്നു. 

'ഞാനന്ന് വളരെ ചെറുപ്പമായിരുന്നു, ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ട് അതെല്ലാം... വര്‍ക്കുകള്‍ക്ക് വേണ്ടി ഒരുപാട് ആഗ്രഹിച്ചുനടന്ന കാലം. പക്ഷേ എന്താണ് ചെയ്യേണ്ടത് ഒരൂഹവും ഇല്ലായിരുന്നു. അതിനോടകം തന്നെ സംഭവിച്ച ചില പരാജയങ്ങള്‍ എന്നെ ബാധിച്ചുകഴിഞ്ഞിരുന്നു. പിന്നീടാണ് താന്‍ എന്റെ ജീവിതത്തിലേക്ക് വരുന്നത്. വിഷാദരോഗത്തില്‍ നിന്ന് കര കയറാന്‍ മാത്രമല്ല, എനിക്ക് പുതിയൊരു തുടക്കം ഇട്ടുതരാനും തനിക്ക് കഴിഞ്ഞു. ഒരിക്കലും വിട്ടുകൊടുക്കരുത് എന്ന പാഠമാണ് തന്റെയടുക്കല്‍ നിന്ന്ഞാന്‍ പഠിച്ചത്...'- എക്തയെ കുറിച്ച് അനിത എഴുതിയത് ഇങ്ങനെ. 

അനിതയുടെ പല ടിവി ഷോകളും നിര്‍മ്മാതാവും ഡയറക്ടറുമായ എക്തയുടെ ഉത്പന്നങ്ങളായിരുന്നു. കാവല്‍ മാലാഖയെന്നാണ് എക്തയെ അനിത വിശേഷിപ്പിച്ചിരിക്കുന്നത്. 

'എന്റെ ഏറ്റവും നല്ല സമയവും മോശം സമയവും രോഹിത് കണ്ടിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും രോഹിത് എന്റെ കൈകള്‍ വിടാതെ മുറുകെ പിടിച്ചു. ഇനിയും എപ്പോഴും എന്റെ ഒരു വശത്ത് രോഹിത് ഉണ്ടാകുമെന്ന് എനിക്കറിയാം...' ഭര്‍ത്താവിനെ കുറിച്ച് അനിത കുറിച്ചത്. 

 

 

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അനിതയ്ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ഏറെ ലഭിച്ചില്ലെങ്കിലും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനിത. സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ സജീവമാണ് അനിത.

Also Read:- ഞാൻ പ്രസവാനന്തര വിഷാദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലായില്ല; തുറന്നുപറഞ്ഞ് അയേഷ

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം