26 വയസിന്റെ പ്രായവ്യത്യാസം; മിലിന്ദിന് പ്രണയത്തില്‍ ചാലിച്ച പിറന്നാള്‍ സന്ദേശവുമായി അങ്കിത

Published : Nov 04, 2021, 08:22 PM IST
26 വയസിന്റെ പ്രായവ്യത്യാസം; മിലിന്ദിന് പ്രണയത്തില്‍ ചാലിച്ച പിറന്നാള്‍ സന്ദേശവുമായി അങ്കിത

Synopsis

മിലിന്ദുമായുള്ള ഏതാനും നല്ല നിമിഷങ്ങളുടെ ചിത്രങ്ങളും അങ്കിത പങ്കുവച്ചിട്ടുണ്ട്. ആരാധകരും ആശംസകളുമായി അങ്കിതയുടെ പോസ്റ്റിന് താഴെയെത്തിയിട്ടുണ്ട്. തന്റെ പിറന്നാള്‍ ദിനത്തില്‍ മിലിന്ദും ചിത്രം പങ്കുവച്ചിട്ടുണ്ട്

ഭാര്യയും ഭര്‍ത്താവും തമ്മില്‍  (Husband and Wife ), അതല്ലെങ്കില്‍ പങ്കാളികള്‍ തമ്മിലുള്ള പ്രായവ്യത്യാസം ( Age Difference ) എപ്പോഴും ഏവര്‍ക്കും കൗതുകമുള്ളൊരു വിഷയമാണ്. പുരുഷന് സ്ത്രീയെക്കാള്‍ പ്രായം കൂടുതലുണ്ടാവുകയെന്നതാണ് പൊതുവിലുള്ള രീതി. പുരുഷന്മാരെക്കാള്‍ പ്രായം സ്ത്രീകള്‍ക്കാണെങ്കിലും ഇരുവരും തമ്മില്‍ കാര്യമായ പ്രായവ്യത്യാസമുണ്ടെങ്കിലും എല്ലാം സംഗതി ചര്‍ച്ചാവിഷയമാകുമെന്നതില്‍ സംശയമില്ല. 

ഏതായാലും പ്രണയത്തില്‍ വയസിന് അത്ര വലിയ സ്ഥാനമൊന്നുമില്ലെന്നാണ് പ്രായം നോക്കാതെ പ്രണയിച്ചവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. സമാനം തന്നെ മോഡലും നടനുമായ മിലിന്ദ് സോമന്റെയും ഭാര്യ അങ്കിത കൊന്‍വാറിന്റെയും കാര്യവും. 

ഇരുവരും തമ്മില്‍ ഇരുപത്തിയാറ് വയസിന്റെ വ്യത്യാസമാണുള്ളത്. ഈ ഒരൊറ്റ വിഷയത്തിന്മേലാണ് ഇവരുവരും കാര്യമായി ചര്ച്ചകളില്‍ നിറഞ്ഞുനിന്നതും, പിന്നീട് സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി മാറിയതും. 

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018ലാണ് മിലിന്ദും അങ്കിതയും വിവാഹിതരാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെടുന്ന ജോഡിയായതിനാല്‍ തന്നെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ മിലിന്ദിന്റെ അമ്പത്തിയാറാം പിറന്നാളിന് അങ്കിതയെഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രണയത്തിന്റെ തീവ്രത ഒട്ടും ചോരാതെ, കെട്ടുറപ്പുള്ള ബന്ധത്തിന്റെ ഊഷ്മളത തങ്ങിനില്‍ക്കുന്ന ഒരു കുറിപ്പ്. 

 

 

'എന്റെ പ്രണയമേ നിനക്ക് സന്തോഷജന്മദിനം നേരുന്നു... എനിക്ക് നീ- ആയിരം സൂര്യന്മാരുടെ തേജസാണ്, ഹൃദയത്തിനരികിലേക്കെത്തുന്ന സംഗീതമാണ്. നീ- പാതിരാവിലെ കടല്‍ പോലെ സദാ അലയടിക്കുന്ന അഭിനിവേശമാണ്, പുതിയ പുതിയ വെല്ലുവിളികളെ ജയിക്കാനുള്ള അത്യുത്സാഹമാണ്, മുന്നേറാന്‍ സ്വയം തന്നെ പ്രചോദിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യമാണ്, ധ്യാനമെന്ന പോലെ ജീവിതത്തോട് പുലര്‍ത്തുന്ന പ്രണയമാണ്. എന്റെ ഓരോ തന്മാത്രയും കൊണ്ട് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷങ്ങളും നിനക്ക് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു...'- ഇത്രയുമായിരുന്നു അങ്കിതയുടെ കുറിപ്പ്. 

 

 

മിലിന്ദുമായുള്ള ഏതാനും നല്ല നിമിഷങ്ങളുടെ ചിത്രങ്ങളും അങ്കിത പങ്കുവച്ചിട്ടുണ്ട്. ആരാധകരും ആശംസകളുമായി അങ്കിതയുടെ പോസ്റ്റിന് താഴെയെത്തിയിട്ടുണ്ട്. തന്റെ പിറന്നാള്‍ ദിനത്തില്‍ മിലിന്ദും ചിത്രം പങ്കുവച്ചിട്ടുണ്ട്. വളരെ ലളിതമായി 'എനിക്ക് ഹാപ്പി 56 നിങ്ങള്‍ക്ക് ഹാപ്പി ദീപാവലി' എന്ന് മാത്രമായിരുന്നു മിലിന്ദിന്റെ കുറിപ്പ്. 

Also Read:- വിവാഹവാര്‍ഷികത്തില്‍ അങ്കിതയ്ക്ക് വേണ്ടി പ്രണയാര്‍ദ്രമായ കുറിപ്പുമായി മിലിന്ദ് സോമന്‍

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം