Anupama Parameswaran Photoshoot: ഗ്ലാമര്‍ ലുക്കില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ

Published : Jan 19, 2022, 02:57 PM IST
Anupama Parameswaran Photoshoot: ഗ്ലാമര്‍ ലുക്കില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ

Synopsis

അനുപമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍  അനുപമ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

'പ്രേമം' എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ (Anupama Parameswaran). സമൂഹ മാധ്യമങ്ങളിലും (social media) താരം സജീവമാണ്.

അനുപമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. എത്തിനക് വേഷത്തില്‍ ഗ്ലാമര്‍ ലുക്കിലാണ് താരം.  ഓഫ് വൈറ്റ്- ഗ്രേ നിറങ്ങളിലുള്ള ലെഹങ്കയാണ് അനുപമയുടെ വേഷം. 

 

ചിത്രങ്ങള്‍  അനുപമ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഷരീഫ് നന്ദ്യാലയാണ് ഫോട്ടോഗ്രാഫർ. സ്റ്റൈലിങ് ചെയ്തത് ശില്‍പ. തെലുങ്കിൽ ‘റൗഡി ബോയ്സ്’ ആണ് അനുപമയുടെ ഒടുവിൽ റിലീസിനെത്തിയിരിക്കുന്ന ചിത്രം. 

 

Also Read: മഞ്ഞ സാരിയിൽ മനോഹരിയായി മാളവിക മോഹനൻ; ചിത്രങ്ങള്‍...

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ