Samantha Workout: ഉപകരണങ്ങള്‍ വേണ്ട, ലെവല്‍ അപ്പ് ചാലഞ്ചുമായി സാമന്ത; വൈറലായി വീഡിയോ

Published : Jan 19, 2022, 11:51 AM IST
Samantha Workout:  ഉപകരണങ്ങള്‍ വേണ്ട, ലെവല്‍ അപ്പ് ചാലഞ്ചുമായി സാമന്ത; വൈറലായി വീഡിയോ

Synopsis

ജിം ഉപകരണങ്ങളൊന്നുമില്ലാതെ ചെയ്യാവുന്ന ഒരു വർക്കൗട്ട് വീഡിയോ  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു കൊണ്ടാണ് സാമന്ത ആരാധകരെ ലവല്‍ അപ്പ് ചാലഞ്ചിന് ക്ഷണിക്കുന്നത്. 

ഫിറ്റ്‌നസിന്റെ (Fitness) കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത തെന്നി​ന്ത്യൻ നടിയാണ് സാമന്ത റൂത് പ്രഭു (samantha ruth prabhu). സാമൂഹ്യ മാധ്യമങ്ങളില്‍ (social media) സജീവമായി ഇടപെടുന്ന താരം ഇടയ്ക്കിടെ തന്‍റെ വർക്കൗട്ട് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ ഫിറ്റ്നസ് പ്രേമികള്‍ക്കായി ഒരു ലെവല്‍ അപ്പ് ചാലഞ്ച് അവതരിപ്പിക്കുകയാണ് സാമന്ത. 

ജിം ഉപകരണങ്ങളൊന്നുമില്ലാതെ ചെയ്യാവുന്ന ഒരു വർക്കൗട്ട് വീഡിയോ  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു കൊണ്ടാണ് സാമന്ത ആരാധകരെ ലവല്‍ അപ്പ് ചാലഞ്ചിന് ക്ഷണിക്കുന്നത്. നീലിങ് ജംപ് സ്ക്വാട്ടാണ് ചാലഞ്ചിന്‍റെ ഭാഗമായി സാമന്ത തുടര്‍ച്ചയായി പത്ത് തവണ ചെയ്തത്. ആദ്യം മുട്ടില്‍ കുത്തി നിലത്ത് കുന്തിച്ചിരുന്ന ശേഷം ചാടി എഴുന്നേറ്റ് രണ്ട് കാലില്‍ നില്‍ക്കുന്നതും ഇത് 10 തവണ ആവര്‍ത്തിക്കുന്നതുമാണ് ചാലഞ്ച്. വീഡിയോയില്‍ സാമന്തയെ പ്രോത്സാഹിപ്പിക്കുന്ന ട്രെയ്നര്‍ ജുനൈദ് ഷെയ്ഖിന്‍റെ ശബ്ദവും കേള്‍ക്കാം.

 

വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. പലരും ഈ ചാലഞ്ച് ഏറ്റെടുത്ത് അവരുടേതായ ലവല്‍ അപ് വീഡിയോ ചെയ്യുകയും സാമന്തയെ ടാഗ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകയും ചെയ്തു.

Also Read: ആർത്തവ വിരാമ പ്രശ്നങ്ങൾക്കും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും മാതളം; വീഡിയോയുമായി ഭാ​ഗ്യശ്രീ

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ