സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മാളവികയ്ക്ക് നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ (malavika mohanan). നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും (bollywood) സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ മാളവികയ്ക്ക് നിരവധി ആരാധകരുമുണ്ട്.

ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് (photos) സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ഞ ലിനൻ സാരിയിലാണ് ഇത്തവണ മാളവിക തിളങ്ങുന്നത്. വലിയ പിങ്ക് സാറ്റിൻ ബോർഡറാണ് ഈ പ്ലെയിൻ സാരിയെ ഭംഗിയാക്കുന്നത്. സാരിയുടെ അതേ ഷെയ്ഡിലുള്ള ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്. ബ്ലൗസിലും പിങ്ക് ബോർഡര്‍ നല്‍കിയിട്ടുണ്ട്.

View post on Instagram

ബ്രാൻഡ് അനാവിലയിൽ നിന്നുള്ളതാണ് ഈ സാരി. 22,500 രൂപയാണ് വില. സ്വർണ കമ്മൽ, നെക്‌ലേസ്, സ്റ്റേറ്റ്മെന്റ് റിങ് എന്നിവയായിരുന്നു ആക്സസറീസ്. മാളവിക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പൊങ്കൽ ആശംസ അറിയിച്ചാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. 

Also Read: 50,000 ഡയമണ്ടുകളും പേളുകളും പതിച്ച ഔട്ട്ഫിറ്റ്; മിസിസ് വേൾഡ് മത്സരത്തിൽ താരമായി നവ്ദീപ് കൗർ