കുഞ്ഞുമകളെ ചേര്‍ത്തുപിടിച്ച് കോലി; ചിത്രം പങ്കുവച്ച് അനുഷ്ക

Published : Jul 12, 2021, 08:29 AM ISTUpdated : Jul 12, 2021, 12:05 PM IST
കുഞ്ഞുമകളെ ചേര്‍ത്തുപിടിച്ച് കോലി; ചിത്രം പങ്കുവച്ച് അനുഷ്ക

Synopsis

കുഞ്ഞ് വാമികയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന കോലിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.  അനുഷ്കയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അതിഥി വന്നതിന്‍റെ സന്തോഷത്തിലാണ് താരങ്ങള്‍. ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇരുവരും ചേര്‍ന്ന് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന 'വിരുഷ്ക'യുടെ ഓരോ ചിത്രങ്ങളും ആരാധകര്‍ ആഘോഷിക്കാറുമുണ്ട്. അടുത്തിടെ മകള്‍ വാമികക്കൊപ്പം ലണ്ടനിലൂടെ യാത്ര ചെയ്ത ദമ്പതികളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

ഇപ്പോഴിതാ കുഞ്ഞ് വാമികയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന കോലിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.  അനുഷ്കയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വാമികയ്ക്ക് ആറുമാസം  തികഞ്ഞ ദിനത്തിലാണ് മകളുമൊത്തുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. അവളുടെ ഒറ്റ ചിരിയിൽ ഞങ്ങൾക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും എന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക ചിത്രങ്ങള്‍ പങ്കുവച്ചത്. 

 

ജനുവരി 11നാണ് വിരാട് കോലി- അനുഷ്ക ശര്‍മ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. കോലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അന്ന് വിവരം ആരാധകരുമായി പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മകളുടെ ചിത്രം പകര്‍ത്തരുതെന്നും കോലിയും അനുഷ്കയും ആവശ്യപ്പെട്ടിരുന്നു. 2017ലായിരുന്നു ഇരുവരും വിവാഹിതരായത്. 

Also Read: 'നല്ല ക്ഷീണമായിരുന്നു, ഗര്‍ഭിണിയാണെന്ന് അറിയാതെയാണ് അന്ന് ഷൂട്ടിങ്ങിന് പോയത്'; അനുഭവം പങ്കുവച്ച് സൗഭാഗ്യ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'