Asianet News MalayalamAsianet News Malayalam

'നല്ല ക്ഷീണമായിരുന്നു, ഗര്‍ഭിണിയാണെന്ന് അറിയാതെയാണ് അന്ന് ഷൂട്ടിങ്ങിന് പോയത്'; അനുഭവം പങ്കുവച്ച് സൗഭാഗ്യ

ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ലക്ഷണങ്ങൾ ഉണ്ടായത്. എന്നാൽ ഗർഭിണി ആയിരിക്കും എന്നു ചിന്തിക്കുക കൂടി ചെയ്തില്ല എന്ന് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

soubhagya venkidesh shares her first  pregnancy experience
Author
Thiruvananthapuram, First Published Jul 8, 2021, 9:52 AM IST

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയാണ് നടി താരാ കല്യാണിന്റെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ഇപ്പോഴിതാ ഗർഭത്തിന്റെ ആദ്യ നാളുകളിലെ അനുഭവം പങ്കുവയ്ക്കുകയാണ് സൗഭാഗ്യ. ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ലക്ഷണങ്ങൾ ഉണ്ടായത്. എന്നാൽ ഗർഭിണി ആയിരിക്കും എന്നു ചിന്തിക്കുക കൂടി ചെയ്തില്ല എന്ന് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. അന്നത്തെ ഷൂട്ടിലെ അവസാന ചിത്രങ്ങളിലൊന്നും താരം പങ്കുവച്ചിട്ടുണ്ട്. നീല സല്‍വാര്‍ ആയിരുന്നു വേഷം. 

'ഈ ദിവസത്തെ ഷൂട്ടിങ്ങില്‍ എനിക്ക് വളരെയധികം ക്ഷീണം തോന്നിയിരുന്നു. അതുകൊണ്ട് കഴിയുന്നതും വേഗം വീട്ടിലേയ്ക്ക് പോയാൽ മതി എന്നായിരുന്നു.  ഇത്രയും ക്ഷീണവും അലസതയും മുമ്പ് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. ഒരു കുഞ്ഞു ഹൃദയം എന്റെ വയറിനുള്ളിൽ മിടിക്കുന്നുണ്ടാവും എന്നു ചിന്തിക്കുക പോലുമുണ്ടായില്ല. എനിക്ക് തുടർച്ചയായി തലചുറ്റൽ അനുഭവപ്പെട്ടു. എങ്കിലും അത് മുഖത്തു തോന്നിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇതായിരുന്നു ഷൂട്ടിലെ അവസാന കോസ്റ്റ്യൂം. 

പക്ഷേ ഒരുപാട് ചിത്രങ്ങളെടുക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. എനിക്ക് ചൂടും ഓക്കനവും മറ്റും അനുഭവപ്പെട്ടു. ഈ ചിത്രത്തിലെങ്കിലും ഞാൻ ചിരിച്ചു എന്നതിൽ സന്തോഷം. എങ്കിലും ഇത് എന്റെ പ്രിയപ്പെട്ട വസ്ത്രമാണ്! മിക്കവാറും അത് ഗർഭത്തിന്റെ ആദ്യ ആഴ്ചയാവാനാണ് സാധ്യത. അത് എല്ലാ രീതിയിലും എനിക്കൊരു സർപ്രൈസ് ആയിരുന്നു'- സൗഭാഗ്യ കുറിച്ചു.

 

Also Read: 'സന്തോഷത്തിന്റെ നാലാം മാസം'; അമ്മയാകാൻ ഒരുങ്ങി സൗഭാഗ്യ വെങ്കിടേഷ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios