മുഖത്തെ ചുളിവുകൾ അകറ്റാൻ പരീക്ഷിക്കാം ആപ്പിള്‍ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

By Web TeamFirst Published Apr 4, 2021, 3:43 PM IST
Highlights

ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ആരോഗ്യം മാത്രമല്ല സൗന്ദര്യം പ്രധാനം ചെയ്യാനും ആപ്പിള്‍ സഹായിക്കും. വിറ്റാമിനുകളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ആപ്പിള്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ സഹായിക്കും. 

പ്രായം കൂടുന്തോറും ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകള്‍. ചർമ്മത്തിലെ ചുളിവുകളും പാടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ അടുക്കളയിൽ തന്നെയുണ്ട് ചില വഴികള്‍. 

അത്തരത്തിലൊന്നാണ് നാം കഴിക്കുന്ന ആപ്പിള്‍. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ആരോഗ്യം മാത്രമല്ല സൗന്ദര്യം പ്രധാനം ചെയ്യാനും ആപ്പിള്‍ സഹായിക്കും. വിറ്റാമിനുകളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ആപ്പിള്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ സഹായിക്കും. 

ചര്‍മ്മ സംരക്ഷണത്തിന് ആപ്പിൾ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം...

ഒന്ന്...

ഒരു ടീസ്പൂൺ പേസ്റ്റ് രൂപത്തിലാക്കിയ ആപ്പിൾ ഒരു പാത്രത്തിൽ എടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.
മുഖത്തെ എണ്ണമയം കുറയ്ക്കാനും ചർമ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. 

രണ്ട്...

ഒരു ടീസ്പൂൺ തേനും ഒരു ആപ്പിളിന്റെ പകുതിയും ഒരു ടീസ്പൂൺ ഓട്‌സ്‌ പൊടിച്ചതും ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം ഉപയോഗിച്ച് മുഖം സ്ക്രബ് ചെയ്യാം. മൃതകോശങ്ങളെ നീക്കാനും ചർമ്മത്തിന് മൃദുത്വം ലഭിക്കാനും ഇത് സഹായിക്കും.

മൂന്ന്...

ആപ്പിൾ പൾപ്പും ഗ്ലിസറിനും ചേർത്തു മുഖത്തു പുരട്ടുന്നതു സൂര്യപ്രകാശമേൽക്കുന്നതു മൂലമുള്ള കരുവാളിപ്പ് മാറാന്‍ സഹായിക്കും.

 

നാല്...

രണ്ട് ടീസ്‌പൂൺ ഗ്രേറ്റ് ചെയ്‌ത ആപ്പിളും ഒരു ടീസ്‌പൂൺ മാതളനാരങ്ങ ഉടച്ചതും ഒരു ടീസ്‌പൂൺ തൈരും ചേർത്തു മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്ത് ചുളിവുകൾ വീഴുന്നതു തടയാനും പുതിയ ചർമ്മകോശങ്ങളുടെ വളർച്ച വേഗത്തിലാക്കാനും ഈ ഫേസ് പാക്ക് സഹായിക്കും. 

അഞ്ച്...

രണ്ട് ടീസ്പൂണ്‍ ആപ്പിൾ പൾപ്പിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും രണ്ട് ടീസ്പൂണ്‍ പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. കറുത്ത പാടുകൾ അകറ്റി മുഖം തിളക്കമുള്ളതാക്കാന്‍ ഇത് സഹായിക്കും. 

click me!