ആറ് കിലോമീറ്റര്‍ നീളമുള്ള വെയ്ല്‍; ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി വധു

By Web TeamFirst Published Apr 4, 2021, 9:29 AM IST
Highlights

ലോകത്തിലെ ഏറ്റവും നീളം കൂടിയ വെയ്ല്‍ അണിഞ്ഞ് ഗിന്നസ് റെക്കോര്‍ഡില്‍ കയറിയിരിക്കുകയാണ് സൈപ്രസ് വധു.

വിവാഹദിനത്തിൽ റാൽഫ് ലോറെയ്‌ൻ ഡിസൈനർ ഗൗണിൽ അതിസുന്ദരിയായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര എത്തിയപ്പോൾ, ലോകം കണ്ണുവച്ചത് പിന്നിലേയ്ക്കു നീണ്ട ശിരോവസ്ത്രത്തിലാണ്. അത്രയും നീളൻ വെയ്‌ല്‍ തന്നെയായിരുന്നു ഗൗണിന്‍റെ ഹൈലൈറ്റ്. പിന്നീട് അങ്ങോട്ട് വിവാഹങ്ങളില്‍ വധുവിന്റെ നീണ്ടു കിടക്കുന്ന മനോഹരമായ വെയ്‌ല്‍ ഫാഷനായി മാറി. വിദേശത്തായാലും നമ്മുടെ നാട്ടിലായാലും ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ പ്രധാനമാണ് ഈ വെയ്ലും അത് പിടിച്ച് പിന്നാലെ നടക്കുന്ന ബ്രൈഡ്‌സ്‌മെയ്ഡുകളും.

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും നീളം കൂടിയ വെയ്ല്‍ അണിഞ്ഞ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് സൈപ്രസ് വധു. മരിയ പരഷ്‌കേവ എന്ന യുവതി തന്റെ വിവാഹ ദിനത്തിലണിഞ്ഞ വെയ്ല്‍ 6962.6 മീറ്ററാണ്. അതായത് ഏകദേശം ആറ് കിലോമീറ്റര്‍ നീളം. അമേരിക്കന്‍ ഫുഡ്‌ബോള്‍ ഫീല്‍ഡിന്റെ നീളമെന്നാണ് ഗിന്നസ്‌റെക്കോര്‍ഡ് അധികൃതര്‍ പറയുന്നത്. 

 

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സാണ് മരിയയുടെ വിവാഹദിനത്തിലെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സംഭവം വൈറലായതോടെ നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തി. ചിലര്‍ പരിഹസിക്കുകയാണ് ചെയ്തത്. ഇത്തരം ആശയങ്ങള്‍ എവിടെ നിന്ന് ലഭിക്കുന്നു എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ അതൊരു നല്ല കാറ്റുള്ള ദിവസമായിരുന്നെങ്കില്‍ എന്ന രസകരമായ ചോദ്യമാണ് മറ്റൊരാള്‍ ചോദിച്ചത്. 

Also Read: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെയില്‍; റോയല്‍ ഗൗൺ ഒരുക്കിയത് ആറുമാസം കൊണ്ട്!

click me!