പിറന്നാള്‍ ആശംസിച്ച് അര്‍ജുന്‍ കപൂര്‍; നിന്‍റേത് മാത്രമെന്ന് മലൈക അറോറ

Published : Oct 24, 2022, 08:31 AM ISTUpdated : Oct 24, 2022, 08:35 AM IST
പിറന്നാള്‍ ആശംസിച്ച് അര്‍ജുന്‍ കപൂര്‍; നിന്‍റേത് മാത്രമെന്ന് മലൈക അറോറ

Synopsis

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്‍റെ പേരില്‍ ഇന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന താരവുമാണ് മലൈക. 

'ഛയ്യ..ഛയ്യ..' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ ബോളിവുഡ് താരമാണ് മലൈക അറോറ. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന  താരമാണ് മലൈക അറോറ. നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍  എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്.

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. ബോളിവുഡിന്റെ ഫാഷൻ ലോകം ഇപ്പോഴും മലൈക അടക്കി ഭരിക്കുന്നു എന്നു തന്നെ പറയാം. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്‍റെ പേരില്‍ ഇന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന താരവുമാണ് മലൈക.  

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്‍റെ 49-ാം പിറന്നാള്‍. കരീഷ്മ കപൂര്‍, കരീന കപൂര്‍ ഉള്‍പ്പെടെ  അടുത്ത സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത് മലൈകയുടെ കാമുകനും നടനുമായ അര്‍ജുന്‍ കപൂറിന്‍റെ ആശംസയാണ്. 'എന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. നീ നീയായിരിക്കൂ, സന്തോഷത്തോടെയിരിക്കൂ, എന്റേതായിരിക്കൂ' എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അര്‍ജുന്‍ കപൂര്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള മിറര്‍ സെല്‍ഫി പങ്കുവച്ചായിരുന്നു താരത്തിന്‍റെ ആശംസാ കുറിപ്പ്.  

 

അര്‍ജുന്‍ കപൂറിന്‍റെ ആശംസയ്ക്ക് മലൈക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ തന്നെ മറുപടി നല്‍കി. 'നിന്റേതുമാത്രം' എന്നായിരുന്നു അര്‍ജുന്റെ സ്റ്റോറി ഷെയര്‍ ചെയ്ത് മലൈക മറുപടി നല്‍കിയത്. 

Also Read: ഹൈപ്പോതൈറോയ്‌ഡിസം ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ