Latest Videos

ബസിന് 'കൈകാണിച്ച്', ഡോറിലൂടെ കയറാൻ ശ്രമിക്കുന്ന ആന; വീഡിയോ

By Web TeamFirst Published Oct 23, 2022, 6:00 PM IST
Highlights

ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻശു കബ്രയാണ് ആദ്യമായി വീഡിയോ പങ്കുവച്ചത്. പിന്നീടിത് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ലക്ഷങ്ങളാണ്  വീഡിയോ ഇതിനോകം തന്നെ കണ്ടിരിക്കുന്നത്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലുടെ വ്യത്യസ്തവും രസകരവുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും തമാശയ്ക്ക് വേണ്ടിയും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടിയുമെല്ലാം ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നവയായിരിക്കും. എന്നാല്‍ മറ്റ് ചിലതാകട്ടെ, യഥാര്‍ത്ഥത്തില്‍ നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആയിരിക്കും.

ഇത്തരത്തിലുള്ള വീഡിയോകള്‍ക്കാണ് സ്വാഭാവികമായും കാഴ്ചക്കാര്‍ കൂടുതലുള്ളത്. പലപ്പോഴും അപകടങ്ങള്‍, അല്ലെങ്കില്‍ അപകടങ്ങളില്‍ നിന്നുള്ള രക്ഷപ്പെടല്‍ എല്ലാം ഇങ്ങനെയുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. ഇവയും ആളുകളെ വളരെയധികം കൗതുകത്തിലും അമ്പരപ്പിലുമാക്കാറുണ്ട്.

സമാനമായൊരു വീഡിയോയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇത് എവിടെ വച്ച്- എപ്പോള്‍ പകര്‍ത്തിയതാണെന്നൊന്നും വ്യക്തമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ രീതിയില്‍ പങ്കുവയ്ക്കപ്പെടുകയാണീ വീഡിയോ. 

ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻശു കബ്രയാണ് ആദ്യമായി വീഡിയോ പങ്കുവച്ചത്. പിന്നീടിത് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ലക്ഷങ്ങളാണ്  വീഡിയോ ഇതിനോകം തന്നെ കണ്ടിരിക്കുന്നത്. 

ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുന്നിലേക്ക് കടന്ന് യാത്ര തടസപ്പെടുത്തിയ ശേഷം ഇതിനകത്തേക്ക് കയറാൻ ശ്രമിക്കുന്ന ആനയാണ് വീഡിയോയിലുള്ളത്. വലിയൊരു അപകടം തലനാരിഴയ്ക്ക് നീങ്ങിപ്പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ആനയുടെ പെരുമാറ്റം വീഡിയോ കണ്ടവരിലെല്ലാം കൗതുകമാണുണ്ടാക്കുന്നത്. 

മനുഷ്യര്‍ വണ്ടികള്‍ക്ക് കൈ കാണിച്ച് നിര്‍ത്തുന്നത് പോലെയാണ് ആനയും ബസ് നിര്‍ത്തിക്കുന്നത്. ആന തൊട്ടടുത്ത് എത്തുമ്പോള്‍ ബസ് വേഗത നല്ലരീതിയില്‍ കുറയ്ക്കുന്നുണ്ട്. ഡോറിനടുത്ത് ഇതെത്തുമ്പോഴേക്ക് ബസിനകത്തെ യാത്രക്കാരെല്ലാം ഭയപ്പെടുന്നതായി വീഡിയോയിലൂടെ കാണാം.

ഡോറിലൂടെ അകത്തേക്ക് കയറാൻ പറ്റില്ലെന്ന് മനസിലാകുമ്പോള്‍ വികൃതിയോടെ ബസ് ഒന്ന് പിടിച്ചുകുലുക്കാനോ മറ്റോ ആന ശ്രമിക്കുന്നുണ്ട്. എന്നാലീ സമയത്തേക്ക് ബസ് വേഗത്തില്‍ മുന്നോട്ടെടുത്ത് നീങ്ങുകയാണ്. ഏതോ വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവമെന്നാണ് സൂചന. അടുത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലിരുന്നായിരിക്കണം വീഡിയോ പകര്‍ത്തിയവര്‍ ഈ കാഴ്ച കാണുന്നത്.

വീഡിയോ...

 

टाटा की बस के दरवाज़े इतने छोटे हैं कि ‘बड़ी सवारी’ चढ़ ही नहीं पायी! 😅

pic.twitter.com/jqcKp3W9Km

— Umashankar Singh उमाशंकर सिंह (@umashankarsingh)

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കരിമ്പുമായി വരുന്ന വണ്ടി തടഞ്ഞ് അതില്‍ നിന്ന് കരിമ്പെടുക്കുന്ന കാട്ടാനക്കൂട്ടത്തിന്‍റെ വീഡിയോയും ഇതുപോലെ വൈറലായിരുന്നു. 

Also Read:- കൊച്ചുപെണ്‍കുട്ടിയോട് ആനയുടെ പ്രതികരണം; രസകരമായ വീഡിയോ

click me!