വൃന്ദാവനിൽ ഹോളി ആഘോഷിച്ച് പ്രശസ്ത വ്യക്തികൾ ; വൈറലായി എഐ ചിത്രങ്ങൾ

Published : Jun 18, 2023, 09:47 PM ISTUpdated : Jun 18, 2023, 09:56 PM IST
വൃന്ദാവനിൽ ഹോളി ആഘോഷിച്ച് പ്രശസ്ത വ്യക്തികൾ ; വൈറലായി എഐ ചിത്രങ്ങൾ

Synopsis

പ്രശസ്ത വ്യക്തികളായ സ്റ്റീവ് ജോബ്‌സ്, രത്തൻ ടാറ്റ, ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, മുകേഷ് അംബാനി എന്നിവർ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് വൃന്ദാവനിൽ ഹോളി ആഘോഷിക്കുന്നത് ചിത്രങ്ങളിൽ കാണാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആർട്ടിസ്റ്റുകൾ ഇപ്പോൾ ശക്തമായ സാങ്കേതികവിദ്യ ഉപയോഗിച്ച് യാഥാർത്ഥ്യവും അതിശയകരവുമായ കലാസൃഷ്‌ടികൾ സൃഷ്ടിക്കുന്നത് ശ്രദ്ധയമാണ്. അത് സോഷ്യൽ‌ മീഡിയയിൽ വെെറലാകാറുമുണ്ട്. ഇപ്പോഴിതാ, പ്രശസ്ത വ്യക്തികൾ വൃന്ദാവനിൽ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. 

പ്രശസ്ത വ്യക്തികളായ സ്റ്റീവ് ജോബ്‌സ്, രത്തൻ ടാറ്റ, ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, മുകേഷ് അംബാനി എന്നിവർ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് വൃന്ദാവനിൽ ഹോളി ആഘോഷിക്കുന്നത് ചിത്രങ്ങളിൽ കാണാം. 'വൈൽഡ് ട്രാൻസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ആനന്ദ് മഹീന്ദ്ര, രത്തൻ ടാറ്റ, ജെഫ് ബെസോസ്, എലോൺ മസ്‌ക്, സ്റ്റീവ് ബാൽമർ, ഗൗതം അദാനി, മാർക്ക് സക്കർബർഗ്, മുകേഷ് അംബാനി, വാറൻ ബഫറ്റ്, ബിൽ ഗേറ്റ്‌സ് എന്നിവരാണ് ആദയം പങ്കുവച്ച ചിത്രങ്ങളിലുള്ളത്.  ആൽബർട്ട് ഐൻ‌സ്റ്റൈൻ, സ്റ്റീവ് ജോബ്‌സ്, ജോൺ ലെനൻ, മെർലിൻ മൺറോ, എൽവിസ് പ്രെസ്‌ലി, വിൽ സ്മിത്ത്, ബരാക് ഒബാമ, വ്‌ളാഡിമിർ പുടിൻ, ഡൊണാൾഡ് ട്രംപ് തുടങ്ങിയ വ്യക്തികളുടെ ചിത്രങ്ങളാണ് രണ്ടാമത് പങ്കുവച്ചതിലുള്ളത്.  ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് നൃത്തം ചെയ്യുന്ന ഇവരുടെ ചിത്രങ്ങൾ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.

'' ഹോളിയുടെ ആഹ്ലാദകരമായ ഉത്സവം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാർ വൃന്ദാവനിലെ  തെരുവുകളിൽ ഒത്തുകൂടുന്ന ആകർഷകമായ എഐ വിഷ്വലൈസേഷനിൽ മുഴുകുന്നു. പരമ്പരാഗത ഹോളി സംഗീതത്തിന്റെ താളത്തിനൊത്ത് അവർ നൃത്തം ചെയ്യുന്നു‌. ഉജ്ജ്വലവും ആവേശഭരിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു...'' - എന്ന് കുറിച്ച് കൊണ്ടാണ് വൈൽഡ് ട്രാൻസ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

 

 

''ഓഹ്, ഇത് അതിശയകരമാണ്.''... എന്നൊരാൾ പോസ്റ്റിന് താഴേ കമന്റ് ചെയ്തു. വൈൽഡ് ട്രാൻസ് എന്ന പേജ് ആദ്യമല്ല ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. 

അമ്പരപ്പിക്കും ഈ 'ഫുഡ് ഡെലിവറി'; വീഡിയോയ്ക്ക് വമ്പൻ കയ്യടി...

 

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ