ഇപ്പോഴിതാ ഒരു പിസ ഷോപ്പില്‍ നിന്നുള്ള വ്യത്യസ്തമായ പിസ ഡെലിവറിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

ഇത് ഓണ്‍ലൈൻ ഷോപ്പിംഗിന്‍റെ കാലമാണ്. അവരവര്‍ക്ക് വേണ്ട ഏത് തരം ഉത്പന്നങ്ങളും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുന്നവരാണ് അധികപേരും. ഇന്ന് ഏറ്റവുമധികം പേര്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത് ഭക്ഷണം തന്നെയാണെന്ന് നിസംശയം പറയാം. 

Add Asianetnews as a Preferred SourcegooglePreferred

പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കിടയിലാണ് ഈയൊരു സംസ്കാരം കൂടുതലായി കാണുന്നത്. ജോലിത്തിരക്കുകള്‍ക്കിടയില്‍ പാചകം ചെയ്യാനും സമയം കാണില്ല,പുറത്തുപോയി കഴിക്കാനും ചിലപ്പോള്‍ സൗകര്യമൊത്ത് വരണമെന്നില്ല. ഈ രീതിയില്‍ പ്രയാസമനുഭവിക്കുന്നവരെല്ലാം സമയത്തിന് ഭക്ഷണം കഴിക്കാൻ ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കാറുണ്ട്.

അതുപോലെ തന്നെ വിവിധ റെസ്റ്റോറന്‍റുകളും ഷോപ്പുകളുമെല്ലാം അവരവരുടേതായ രീതിയില്‍ ഫുഡ് ഡെലിവറി നടത്താറുണ്ട്. പ്രത്യേകിച്ച് പിസ ഷോപ്പുകളൊക്കെയാണ് ഇത്തരത്തില്‍ നേരത്തെ മുതല്‍ തന്നെ ഡെലിവറി തുടങ്ങിയിരുന്നത്. ഇപ്പോള്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പുകളുടെ കാലത്തും പല പിസ ഷോപ്പുകളും ഇത് തുടരുന്നുമുണ്ട്. 

ഇപ്പോഴിതാ ഒരു പിസ ഷോപ്പില്‍ നിന്നുള്ള വ്യത്യസ്തമായ പിസ ഡെലിവറിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ് വീഡിയോ. ഒരുയര്‍ന്ന കെട്ടിടത്തില്‍ കണ്‍സ്ട്രക്ഷൻ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അടുത്തുള്ള ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പിസ ഷോപ്പില്‍ നിന്ന് പിസ ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ്.

അടുത്തടുത്ത കെട്ടിടങ്ങളാണെങ്കിലും അത്ര നിസാരമല്ല ഇങ്ങനെയൊരു കൈമാറ്റം. പിസ തയ്യാറാക്കി കഴിഞ്ഞ് അത് ബോക്സിലാക്കിയ ശേഷം കടയില്‍ നിന്ന് ഒരു ജീവനക്കാരൻ കണ്‍സ്ട്രക്ഷൻ തൊഴിലാളികള്‍ക്ക് പിടിക്കാവുന്ന തരത്തില്‍ ബോക്സ് എറിഞ്ഞുകൊടുക്കുകയാണ്. തൊഴിലാളികളിലൊരാള്‍ ഇത് കൃത്യമായി കയ്യിലാക്കുകയും ചെയ്യുന്നു. കാണേണ്ട കാഴ്ച തന്നെയാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്തിരിക്കുന്നത്.

പിസ ബോക്സ് കയ്യിലാക്കിയ ശേഷം തൊഴിലാളികള്‍ അത് കഴിക്കുന്നതും വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്. ധാരാളം പേര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ...

View post on Instagram

Also Read:- മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം; റെസ്റ്റോറന്‍റ് ജീവനക്കാരി ചെയ്തത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News