ജാക്കറ്റിന് 2 ലക്ഷം, ഹൂഡിക്ക് 45000; ആര്യൻ ഖാന്‍റെ ആഡംബര വസ്ത്ര ബ്രാൻഡിന്‍റെ വില കണ്ട് അമ്പരന്ന് ഫാഷന്‍ ലോകം

Published : May 01, 2023, 09:50 PM IST
 ജാക്കറ്റിന് 2 ലക്ഷം, ഹൂഡിക്ക് 45000; ആര്യൻ ഖാന്‍റെ ആഡംബര വസ്ത്ര ബ്രാൻഡിന്‍റെ വില കണ്ട് അമ്പരന്ന് ഫാഷന്‍ ലോകം

Synopsis

വെബ്‌സൈറ്റ് ലൈവ് ആയതോടെ പലർക്കും ആദ്യം അത് ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല. അതോടെ ബ്രാൻഡ് ട്വിറ്ററിൽ ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് നൽകി.'ഞങ്ങൾ വളരെ ഉയർന്ന ട്രാഫിക്കും ചെക്ക്ഔട്ടുകളും അനുഭവിക്കുന്നു. ദയവായി ഞങ്ങളോട് സഹകരിക്കുക'- എന്നാണ് ബ്രാൻഡ് ചെയ്തത്. 

ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ തന്‍റെ ആഡംബര വസ്ത്ര ബ്രാൻഡായ 'ഡി യാവോൾ എക്സ്' ( D'yavol X)- ന്‍റെ വെബ്‌സൈറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ബ്രാൻഡഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലൈവായതോടെ പ്രൊഡക്റ്റുകള്‍ കാണാന്‍ ആളുകളും സൈറ്റിലെത്തി. എന്നാല്‍ പലതിന്‍റെ വില കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകള്‍. ഷാരൂഖ് ഖാനും ആര്യൻ ഖാനും കഴിഞ്ഞ ഏതാനും ആഴ്ചകളായി ബ്രാൻഡിനെ പ്രമോട്ട് ചെയ്യുകയും ഒപ്പം ഒരു പരസ്യത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. അതിനാൽ വലിയ പ്രതീക്ഷയിലാണ് ആളുകൾ സൈറ്റിൽ എത്തിയത്.

വെബ്‌സൈറ്റ് ലൈവ് ആയതോടെ പലർക്കും ആദ്യം അത് ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല. അതോടെ ബ്രാൻഡ് ട്വിറ്ററിൽ ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് നൽകി.'ഞങ്ങൾ വളരെ ഉയർന്ന ട്രാഫിക്കും ചെക്ക്ഔട്ടുകളും അനുഭവിക്കുന്നു. ദയവായി ഞങ്ങളോട് സഹകരിക്കുക'- എന്നാണ് ബ്രാൻഡ് ചെയ്തത്. പിന്നീട്, സൈറ്റ് വീണ്ടും ലൈവായി, ആളുകൾക്ക്  ആക്സസ് ചെയ്യാമെന്നും അവർ അറിയിച്ചു. എന്നാൽ വില കണ്ടതോടെ ആളുകളുടെ ആവേശം കുറഞ്ഞു.

ഒരു ജാക്കറ്റിന് 2 ലക്ഷം രൂപയാണ് വില. വെള്ള നിറത്തിലുള്ള ഒരു ടീ ഷര്‍ട്ടിന് 24,400 രൂപ ആണ് വില. മറ്റൊരു കറുത്ത ഹൂഡിക്ക് 45,500 രൂപയും! ലക്ഷ്വറി ബ്രാൻഡിന്റെ പരസ്യത്തിന്റെ ഔദ്യോഗിക ടീസർ ഷാരൂഖ് തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ലക്ഷ്വറി ബ്രാൻഡിന്റെ പരസ്യത്തിന്റെ ഔദ്യോഗിക ടീസർ ഷാരൂഖ് തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്ന ബ്രാൻ‌റിന്റെ ലോഞ്ചിനായി. എന്നാൽ ഇത്രയും വില ഉണ്ടാവുമെന്ന് കരുതിയുരുന്നില്ലയെന്നാണ് ആളുകളുടെ അഭിപ്രായം. പലരുടെ സമൂഹ മാധ്യമങ്ങളിലൂടെ ആര്യനെ ട്രോളുകയാണ് ചെയ്യുന്നത്. 

 

 

 

 

 

 

Also Read: മകന്‍ ആര്യന്‍ ഖാന്‍റെ സംവിധാനത്തില്‍ ഷാരൂഖ് - വീഡിയോ ഇറങ്ങി

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'