മനോഹരമായ ലെഹങ്ക ചോളിയില്‍ ആതിയ ഷെട്ടി; ഈ വസ്ത്രത്തിനൊരു പ്രത്യേകതയുണ്ട്...

Published : Oct 27, 2020, 10:31 AM ISTUpdated : Oct 27, 2020, 10:34 AM IST
മനോഹരമായ ലെഹങ്ക ചോളിയില്‍ ആതിയ ഷെട്ടി; ഈ വസ്ത്രത്തിനൊരു പ്രത്യേകതയുണ്ട്...

Synopsis

മെറൂണും നീലയും ചുവപ്പുമൊക്കെ കലർന്ന മനോഹരമായ ലെഹങ്ക ചോളിയാണ് ആതിയ ധരിച്ചത്. 

പ്രശസ്തമായ ലാക്മെ ഫാഷൻ വീക്ക് ചരിത്രത്തിലാദ്യമായി വിർച്വലായി നടത്തിയിരിക്കുകയാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഫാഷന്‍ വേദി ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേയ്ക്ക് മാറിയത്. 

ഷോയിൽ നടി ആതിയ ഷെട്ടി ധരിച്ച വസ്ത്രമാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയത്. മെറൂണും നീലയും ചുവപ്പുമൊക്കെ കലർന്ന മനോഹരമായ ലെഹങ്ക ചോളിയാണ് ആതിയ ധരിച്ചത്. ഫുൾ സ്ലീവോടു കൂടിയ ബ്ലൗസും പോക്കറ്റോടു കൂടിയ ലെഹങ്കയുമാണിത്. ഡിസൈനർ ഐഷാ റാവുവിനു വേണ്ടിയാണ് ആതിയ റാംപിൽ ചുവടുവച്ചത്.

 

ആതിയയുടെ ഈ വസ്ത്രത്തിനൊരു പ്രത്യേകതയുണ്ട്. ഉപയോ​ഗശൂന്യമായ മെറ്റീരിയൽ കൊണ്ടാണ് ആതിയയുടെ ലെഹങ്ക ചോളി ഡിസൈൻ ചെയ്തിരിക്കുന്നത്. സസ്റ്റെയ്നബിൾ ഫാഷന്റെ പ്രാധാന്യം വിളിച്ചുപറയുന്നതാണ് ഐഷയുടെ കളക്ഷനെന്നും ഉപേക്ഷിച്ച വസ്ത്രങ്ങളില്‍നിന്നുള്ള നൂലുകളാണ്‌ ഫാബ്രിക് ആയി ഉപയോ​ഗിച്ചിരിക്കുന്നതെന്നും ആതിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Also Read: വെള്ള ലെഹങ്കയില്‍ സുന്ദരിയായി മംമ്ത; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ