കടുവക്കുട്ടിയുമായി കളിക്കുന്ന കുട്ടി കുരങ്ങന്‍; വൈറലായി വീഡിയോ

Published : Dec 05, 2022, 11:09 AM IST
കടുവക്കുട്ടിയുമായി കളിക്കുന്ന കുട്ടി കുരങ്ങന്‍; വൈറലായി വീഡിയോ

Synopsis

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. രണ്ട് കുട്ടികള്‍ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടുവക്കുട്ടിയുടെയും കുട്ടി കുരങ്ങന്‍റെയും സൗഹൃദം വ്യക്തമാക്കുന്ന വീഡിയോ വളരെ വേഗമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 

മൃഗങ്ങളുടെ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് ഒരു കുരങ്ങന്‍റെയും കടുവക്കുട്ടിയുടെയും വീഡിയോ ആണ്. കടുവക്കുട്ടിയുമായി കളിക്കുന്ന കുട്ടി കുരങ്ങനെ ആണ് വീഡിയോയില്‍ കാണുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. രണ്ട് കുട്ടികള്‍ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടുവക്കുട്ടിയുടെയും കുട്ടി കുരങ്ങന്‍റെയും സൗഹൃദം വ്യക്തമാക്കുന്ന വീഡിയോ വളരെ വേഗമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 2,900-ല്‍ അധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും നിരവധി പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മനോഹരമായ വീഡിയോ എന്നും ഇതാണ് യഥാര്‍ത്ഥ സൗഹൃദം എന്നുമാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

 

അതേസമയം കുറച്ചു ദിവസം മുമ്പ് പൂച്ചയെ ആലിംഗനം ചെയ്യുന്ന ഒരു കുരങ്ങന്‍റെ വീഡിയോയും ഇത്തരത്തില്‍ വൈറലായിരുന്നു. നിലത്ത് കിടക്കുന്ന പൂച്ചയുടെ അരികിലേയ്ക്ക് നടന്നുനീങ്ങുകയാണ് കുരങ്ങന്‍. ശേഷം അതിന്‍റെ അരികില്‍ ഇരുന്ന് കുരങ്ങന്‍ പൂച്ചയെ ആലിംഗനം ചെയ്യുകയായിരുന്നു. ഏഴ് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിച്ചത്. 3.9 മില്ല്യണ്‍ ആളുകളാണ്  വീഡിയോ ഇതുവരെ കണ്ടത്.

 

Also Read: മുത്തശ്ശിക്ക് കിടിലനൊരു സര്‍പ്രൈസ് നല്‍കി യുവതി; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ