കുപ്പി പാല് കുടിച്ച്, മണ്ണിൽ കളിക്കുന്ന കാണ്ടാമൃഗകുഞ്ഞ്; വൈറലായി വീഡിയോ

Published : Jul 30, 2021, 09:32 AM ISTUpdated : Jul 30, 2021, 09:35 AM IST
കുപ്പി പാല് കുടിച്ച്, മണ്ണിൽ കളിക്കുന്ന കാണ്ടാമൃഗകുഞ്ഞ്; വൈറലായി വീഡിയോ

Synopsis

കുപ്പി പാല്‍ കുടിച്ച്, ചെളിയില്‍ കുളിക്കുന്ന ഒരു കാണ്ടാമൃഗകുഞ്ഞിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കീബോർഡ് വായിക്കുന്ന ഒരു കാണ്ടാമൃഗത്തിന്‍റെ രസകരമായ വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇപ്പോഴിതാ മറ്റൊരു കാണ്ടാമൃഗത്തിന്‍റെ വീഡിയോയും ശ്രദ്ധ നേടുകയാണ്.  

കുപ്പി പാല്‍ കുടിച്ച്, മണ്ണിൽ കളിക്കുന്ന ഒരു കാണ്ടാമൃഗകുഞ്ഞിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കെനിയയിലെ ഷെല്‍ട്രിക് വൈല്‍ഡ്ലൈഫ് ട്രസ്റ്റിലെ അപ്പോളോ എന്ന കാണ്ടാമൃഗത്തിന്റെ വീഡിയോ ആണിത്. 

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള  വീഡിയോയില്‍ കുപ്പി പാല്‍ കുടിച്ച്, ചെളിയില്‍ കുളിക്കുന്ന കാണ്ടാമൃഗത്തെ ആണ് കാണുന്നത്. പിന്നീട് കാട്ടിലൂടെ ഓടുന്നതും കാണാം. പരിചയസമ്പന്നരായ ജീവനക്കാരാണ് അപ്പോളോയെ പരിചരിക്കുന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. 

 

 

Also Read: പേര് ‘ബംഗാളി’, ഇഷ്ടഭക്ഷണം ഐസ്ക്രീം; റെക്കോർഡ് നേടി ലോകത്തിലെ ഏറ്റവും പ്രായമുള്ള കടുവ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ