കൂറ്റന്‍ പാമ്പിനെ വെറും കൈ കൊണ്ട് പിടിക്കുന്ന യുവതി; വീഡിയോ വൈറൽ

Published : Jul 29, 2021, 06:57 PM ISTUpdated : Jul 29, 2021, 07:07 PM IST
കൂറ്റന്‍ പാമ്പിനെ വെറും കൈ കൊണ്ട് പിടിക്കുന്ന യുവതി; വീഡിയോ വൈറൽ

Synopsis

വെറും കൈകൾ കൊണ്ട് ഒരു വലിയ പാമ്പിനെ പിടിക്കുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പാമ്പുകളെ മിക്കവർക്കും പേടിയാണ്. എന്നാല്‍ ചിലര്‍ക്ക് പാമ്പിനെ പേടിയില്ല എന്നുമാത്രമല്ല, അവര്‍ക്ക് പാമ്പിനെ പിടിക്കുന്നത് കൗതുകമുള്ള കാര്യവുമാണ്. അത്തരത്തില്‍ വെറും കൈകൾ കൊണ്ട് ഒരു വലിയ പാമ്പിനെ പിടിക്കുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു തകർന്ന കെട്ടിടത്തിലെ മുറിയിൽ വലിയൊരു പാമ്പിനെ കാണാം. തൊട്ടടുത്ത് യാതൊരു ഭയവുമില്ലാതെ അതിനെ പിടിക്കാൻ ശ്രമിക്കുന്ന ഒരു യുവതിയെയും കാണാം. ആദ്യം യുവതി ഒരു വടിയുടെ സഹായത്തോടെ പാമ്പിനെ പിടിക്കാൻ ശ്രമിച്ചു. പിന്നീട് ആ ശ്രമം ഉപേക്ഷിച്ച് വെറും കൈയില്‍ പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഒടുവില്‍ തന്‍റെ വെറും  കൈകൾ മാത്രം ഉപയോഗിച്ച് അവർ ആ പാമ്പിനെ പിടികൂടുകയായിരുന്നു. 

ശേഷം യുവതി പാമ്പുമായി പുറത്തുള്ള റോഡിലേയ്ക്ക് നടന്നു. എന്നിട്ട് റോഡരികിൽ അതിനെ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ, പിടിവിട്ട ഉടനെ പാമ്പ് വീണ്ടും ആ കെട്ടിടത്തിന്റെ ദിശയിലേയ്ക്ക് വരാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ യുവതി വീണ്ടും പാമ്പിനെ പിടിക്കാൻ ശ്രമം തുടങ്ങി. പല തവണ യുവതിയെ കൊത്താനും പാമ്പ് ശ്രമിച്ചു.  ഒടുവിൽ അവർ അതിസാഹസികമായി അതിനെ പിടിച്ച് ഒരു ചാക്കിലേയ്ക്കിട്ടു. 

 

യാദൃശ്ചികമായി ഈ സംഭവം ശ്രദ്ധയിൽപ്പെട്ട ചിലരാണ് വീഡിയോ പകര്‍ത്തിയത്. ഈ പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

Also Read: വീട്ടില്‍ വളർത്താൻ വിഷമില്ലാത്ത പാമ്പിനെ ഓൺലൈന്‍ വഴി വാങ്ങി; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ