Asianet News MalayalamAsianet News Malayalam

പേര് ‘ബംഗാളി’, ഇഷ്ടഭക്ഷണം ഐസ്ക്രീം; റെക്കോർഡ് നേടി ലോകത്തിലെ ഏറ്റവും പ്രായമുള്ള കടുവ

25 വയസ്സും 319 ദിവസവുമാണ് ബംഗാളിയുടെ പ്രായം. യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ടൈലർ എന്ന പ്രദേശത്താണ് ടൈഗർ ക്രീക്ക് വന്യജീവി കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

Bengali the tiger is confirmed as the worlds oldest in captivity
Author
Thiruvananthapuram, First Published Jul 29, 2021, 8:56 PM IST

രാജ്യാന്തര കടുവ ദിനമായ ഇന്ന്, ലോകത്തിലെ ഏറ്റവും പ്രായമുള്ള കടുവയാണ് സൈബര്‍ ലോകത്തെ താരം. ‘ബംഗാളി’ എന്ന് പേരുള്ള പെണ്‍ കടുവ ഗിന്നസ് റെക്കോർഡ് നേടിയാണ് ഇപ്പോള്‍ ശ്രദ്ധേയയായത്. ലോകത്ത് സംരക്ഷണയിൽ കഴിയുന്ന കടുവകളിൽ ഏറ്റവും പ്രായം കൂടിയതിനുള്ള ഗിന്നസ് റെക്കോർഡാണ് യുഎസിലെ ടൈഗർ ക്രീക്ക് വന്യജീവി കേന്ദ്രത്തിലെ ബംഗാളി സ്വന്തമാക്കിയത്. 

25 വയസ്സും 319 ദിവസവുമാണ് ബംഗാളിയുടെ പ്രായം. യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ടൈലർ എന്ന പ്രദേശത്താണ് ടൈഗർ ക്രീക്ക് വന്യജീവി കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മൃഗശാല ജീവനക്കാരുമായി ബംഗാളി  വളരെ അധികം അടുക്കാറുണ്ട്. 

ഒരു ദിവസം നിരവധി തവണ മാംസഭക്ഷണം കഴിക്കുന്ന ബംഗാളിയുടെ ഇഷ്ടഭക്ഷണം മാംസമല്ല. അത് ഐസ്ക്രീമാണ്. ഇരമൃഗങ്ങളുടെ രക്തം കൊണ്ടുണ്ടാക്കിയ ഐസ്ക്രീം ആണെന്ന് മാത്രം. 

Also Read: മുതുമലയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു; നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios