Asianet News MalayalamAsianet News Malayalam

പ്രായം വെറും നമ്പർ മാത്രം; അനായാസം സ്കേറ്റിങ് ചെയ്യുന്ന എഴുപത്തിമൂന്നുകാരന്‍; വൈറലായി വീഡിയോ

സ്‌കേറ്റിങ് ബോര്‍ഡിലൂടെ പറക്കുകയാണ് ഈ എഴുപത്തിമൂന്നുകാരന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.

73 year old man speeds on his skateboard
Author
Thiruvananthapuram, First Published Sep 11, 2021, 3:57 PM IST

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് നമ്മളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനായാസം സ്കേറ്റിങ് ചെയ്യുന്ന വയോധികനെ ആണ് വീഡിയോയില്‍ കാണുന്നത്. 

റോഡിലൂടെ സ്‌കേറ്റിങ് ബോര്‍ഡിൽ അഭ്യാസം തീർക്കുന്ന ഈ വയോധികന് എഴുപത്തിമൂന്ന് വയസുണ്ട്. എന്നാല്‍ പ്രായം ഒന്നും ഈ വയോധികന് തടസമല്ല. സ്‌കേറ്റിങ് ബോര്‍ഡിലൂടെ പറക്കുകയാണ് ഈ എഴുപത്തിമൂന്നുകാരന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Max Timukhin (@timukhinmax)

 

വീഡിയോ വൈറലായതോടെ ഈ മിടുക്കന്‍ മുത്തശ്ശനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 1981 മുതല്‍ ഇദ്ദേഹം സ്‌കേറ്റിങ് പരിശീലനം നടത്തുന്നുണ്ട്.

Also Read: റോളർ സ്‌കേറ്റിങിനിടെ നിലത്തുവീണ് നാലുവയസുകാരി; ശേഷം സംഭവിച്ചത്...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios