വേനല്‍ക്കാലത്ത് പപ്പായ കഴിച്ചാല്‍ ഒരു ഗുണമുണ്ട് !

By Web TeamFirst Published May 3, 2019, 9:36 AM IST
Highlights

ഈ ചുട്ടുപൊള്ളുന്ന വേനലില്‍ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. ചൂട് കൂടുമ്പോള്‍ പല തരത്തിലുളള ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടാകാം. അവയെ തടയാന്‍ പ്രത്യേകം മുന്‍കരുതലുകളെടുക്കണം. ചില ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. അത്തരത്തില്‍ ഒന്നാണ് പപ്പായ. 

ഈ ചുട്ടുപൊള്ളുന്ന വേനലില്‍ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം.  ചൂട് കൂടുമ്പോള്‍ പല തരത്തിലുളള ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടാകാം. അവയെ തടയാന്‍ പ്രത്യേകം മുന്‍കരുതലുകളെടുക്കണം. ചില ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. അത്തരത്തില്‍ ഒന്നാണ് പപ്പായ. 

ചുട്ടുപൊള്ളുന്ന വേനലില്‍ പുറത്തുപോയിട്ട് വരുമ്പോള്‍ മുഖം കരുവാളിച്ചിരിക്കും. പപ്പായ സൂര്യപ്രകാശം കൊണ്ട് ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ സഹായിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് പപ്പായ കഴിക്കുകയും ജ്യൂസായി കുടിക്കുന്നതും മുഖത്ത് ഇടുന്നതും നല്ലതാണ്. 

മുഖത്തിന്‍റെയും മുടിയുടെയും സംരക്ഷണത്തിന് പപ്പായ ഉപയോഗിക്കാം. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്.വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതിൽ വൈറ്റമിൻ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ.പപ്പായയിലെ ആൻഡിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. പ്രമേഹ രോഗികൾക്കു പോലും നിയന്ത്രിത അളവിൽ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിയന്ത്രിക്കാൻ പപ്പായ കഴിക്കുന്നത് ​ഗുണം ചെയ്യും.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ – ‘എ’ പപ്പായയില്‍ ധാരാളമുണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തുതേച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയുക.ചർമ്മം തിളങ്ങാൻ പപ്പായ നല്ലതാണ്. ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്ത്രീകള്‍ പച്ചപപ്പായ ഒരാഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും. പപ്പായ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുവേദന അപൂര്‍വ്വമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പപ്പായ കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

1. പപ്പായ പേസ്റ്റ് പരുവത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനുട്ടിനു ശേഷം കഴുകി കളയുക. മുഖം തിളങ്ങും.

2. കുരു നീക്കിയ പഴുത്ത പപ്പായ കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. ഇത് മുഖക്കുരു മാറ്റാന്‍ സഹായിക്കും.

3. സോഡിയത്തിന്‍റെ അളവ് പപ്പായയില്‍ കുറവായതിനാല്‍ ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനും പപ്പായ സഹായിക്കും. 

4. മുടി കൊഴിച്ചില്‍ തടയാനും പപ്പായ നല്ലതാണ്. ആഴ്ചയില്‍ ഒരു തവണയെങ്കിലും പപ്പായ കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കും.

5. താരന്‍ പോകാന്‍ പപ്പായ മാസ്‌ക് നല്ലതാണ്. കുരു നീക്കം ചെയ്ത പഴുത്ത പപ്പായയും കട്ടത്തൈരും യോജിപ്പിച്ച് പപ്പായമാസ്‌ക് തയ്യാറാക്കാം. ഇത്  നനഞ്ഞ മുടിയില്‍ അരമണിക്കൂര്‍ തേച്ചു പിടിപ്പിക്കുക. ശേഷം കഴുകി കളയുക.

6. കണ്ണിന്‍റെ ആരോഗ്യത്തിനും പപ്പായ സഹായകരമാണ്. പപ്പായയിലടങ്ങിയിരിക്കുന്ന കരോട്ടിന്‍റെ സാന്നിദ്ധ്യമാണ് ഇതിന് സഹായിക്കുന്നത്. 

വേനല്‍ക്കാലത്ത് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

1. വെള്ളം നന്നായി കുടിക്കുക.  ദിവസം 15 ഗ്ലാസ് വെള്ളം കുടിക്കുക. രാവിലെ ഉണര്‍ന്നാല്‍ 2 ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉറക്കസമയത്തുണ്ടാകുന്ന ജലനഷ്ടം വഴിയുള്ള ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും. 

2. ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

3.ധാതുലവണങ്ങളടങ്ങിയ കരിക്കിന്‍വെള്ളം, കഞ്ഞിവെള്ളം, സംഭാരം, നാരങ്ങാവെള്ളം, ജീരകവെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കാം.

4. തൈര്, മോര് എന്നിവ ശീലമാക്കുക. തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും.


5.  ശരീരത്തില്‍ ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ എരിവ്, പുളി, ഉപ്പ് എന്നിവ കഴിവതും കുറയ്ക്കുക.

6. ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. കാരറ്റ്, തക്കാളി, സവാള മുതലായവയും ഇലക്കറികളും പച്ചക്കറികളും ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വേനല്‍ക്കാലത്തുണ്ടാകുന്ന ചര്‍മ്മരോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.

7. മാംസാഹാരം പരമാവധി ഒഴിവാക്കുക. 

8. സോഫ്റ്റ്ഡ്രിങ്ക്സ്, ചായ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കുക.

9.ദിവസം 2 നേരം കുളി നിര്‍ബന്ധമാക്കുക.

click me!