തലമുടി കൊഴിച്ചിലാണോ പ്രശ്നം? പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍

Published : Jul 02, 2025, 04:35 PM ISTUpdated : Jul 02, 2025, 04:37 PM IST
hair fall

Synopsis

തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പലരുടെയും പ്രധാന പ്രശ്നമാണ് തലമുടി കൊഴിച്ചില്‍. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതും നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. കഞ്ഞി വെള്ളം + ഉലുവ

ഒരു കപ്പ് കഞ്ഞി വെള്ളത്തില്‍ 20 ഗ്രാം ഉലുവയിട്ട് ഒരു രാത്രി മുഴുവൻ വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം മുടിയിൽ പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

2. കറ്റാർവാഴ ജെൽ + മുട്ട

രണ്ട് ടേബിൾ സ്പൂൺ മുട്ടയുടെ വെള്ള, നാല് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

3. ഉലുവ + കറിവേപ്പില

കുതിര്‍ത്ത ഉലുവ കറിവേപ്പിലയോടൊപ്പം ചേര്‍ത്തരച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുടി വളരാനും താരന്‍ അകറ്റാനും ഈ പാക്ക് സഹായിക്കും.

4. മുട്ട + പഴം

ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ പഴുത്ത പഴം എന്നിവ മിശ്രിതമാക്കി തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം.

5. കറ്റാര്‍വാഴ ജെല്‍ + ഉള്ളി നീര്

രണ്ട് ടീസ്പൂൺ ഉള്ളി നീരിൽ അല്പം കറ്റാര്‍വാഴ ജെല്‍ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.

 

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ