കാമുകിയെ 'ഇംപ്രസ്' ചെയ്യാന്‍ റെസ്റ്റോറന്റ് ജീവനക്കാരിക്ക് വലിയ തുക 'ടിപ്'; പിന്നീട് നടന്നത്...

Web Desk   | others
Published : May 28, 2021, 07:37 PM IST
കാമുകിയെ 'ഇംപ്രസ്' ചെയ്യാന്‍ റെസ്റ്റോറന്റ് ജീവനക്കാരിക്ക് വലിയ തുക 'ടിപ്'; പിന്നീട് നടന്നത്...

Synopsis

ഒരു ദിവസം കാമുകിക്കൊപ്പം 'ഡേറ്റിംഗ്'നെത്തിയ കാമുകന്‍ ഭക്ഷണശേഷം ഇവര്‍ക്ക് വലിയൊരു തുക ടിപ് ആയി നല്‍കി. ഏതാണ്ട് ഇരുപതിനായിരത്തിലധികം രൂപയ്ക്ക് വൈനും ആപ്പറ്റൈസറുകളും മറ്റ് ഭക്ഷണങ്ങളും ഓര്‍ഡര്‍ ചെയ്ത യുവാവ് ബില്ലിനൊപ്പം ഇവര്‍ക്ക് ഏഴായിരത്തിലധികം രൂപ ടിപ് ആയി നല്‍കുകയായിരുന്നു

രസകരമായ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ നമ്മെ തേടിയെത്താറുണ്ട്. അത്തരത്തില്‍ 'റെഡ്ഡിറ്റ്' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ പേര്‍ ചര്‍ച്ച ചെയ്‌തൊരു സംഭവമാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. 

കൗതുകമുണര്‍ത്തുന്ന സംഭവമാണെങ്കില്‍ കൂടി അതിനകത്തും വിലയേറിയ ഒരു സന്ദേശമുണ്ടായിരുന്നു. അതിനാല്‍ തന്നെയാണ് വാര്‍ത്തകളില്‍ ഇടം നേടിയതും. u/tamairaisredditing എന്ന യൂസര്‍നെയിമില്‍ നിന്നാണ് ആദ്യമായി സംഭവം പങ്കുവയ്ക്കപ്പെട്ടത്. ഇവര്‍ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിയാണത്രേ. 

ഒരു ദിവസം കാമുകിക്കൊപ്പം 'ഡേറ്റിംഗ്'നെത്തിയ കാമുകന്‍ ഭക്ഷണശേഷം ഇവര്‍ക്ക് വലിയൊരു തുക ടിപ് ആയി നല്‍കി. ഏതാണ്ട് ഇരുപതിനായിരത്തിലധികം രൂപയ്ക്ക് വൈനും ആപ്പറ്റൈസറുകളും മറ്റ് ഭക്ഷണങ്ങളും ഓര്‍ഡര്‍ ചെയ്ത യുവാവ് ബില്ലിനൊപ്പം ഇവര്‍ക്ക് ഏഴായിരത്തിലധികം രൂപ ടിപ് ആയി നല്‍കുകയായിരുന്നു. 

ടിപ് ലഭിച്ചപ്പോള്‍ ആദ്യം ഭയങ്കര സന്തോഷം തോന്നിയെങ്കിലും നിമിഷങ്ങള്‍ക്കകം അയാള്‍ ഒറ്റക്ക് തിരിച്ചുവന്ന് നല്‍കിയ ടിപ്പ് മടക്കി ചോദിച്ചു. ആയിരത്തിയഞ്ഞൂറ് രൂപ ഒഴികെ ബാക്കി നല്‍കിയ പണം മുഴുവന്‍ മടക്കി നല്‍കേണ്ടിവന്നുവെന്നും. എന്നാല്‍ ഇത്തരമൊരു പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിച്ചുവിടാന്‍ തോന്നാഞ്ഞതിനാല്‍ അയാള്‍ക്ക് താനൊരു ചെറിയ പണി കൊടുത്തുവെന്നും ജീവനക്കാരി പറയുന്നു. 

ഇവര്‍ വീണ്ടും യുവാവും കാമുകിയുമിരിക്കുന്ന കാറിനടുത്തേക്ക് ഓടിച്ചെന്ന് പുതുക്കിയ ടിപ്പിന് പുതിയ റെസീപ്റ്റ് പൂരിപ്പിച്ചുനല്‍കണമെന്ന് ഉറക്കെ ആവശ്യപ്പെട്ടു. കാമുകിക്ക് കൂടി കാര്യം മനസിലാകുന്നതിനായിരുന്നു ഇവര്‍ ഉറക്കെ സംസാരിച്ചത്. കാമുകിക്ക് കാര്യം മനസിലാവുകയും ചെയ്തു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് യുവാവ് റെസീപ്റ്റ് പൂരിപ്പിച്ചുനല്‍കി. 

Also Read:- ഇത് 'ഹൈടെക്ക്‌' ഇളനീര്‍; ഒരു ഗ്ലാസിന് വില 50 രൂപ; വൈറലായി വീഡിയോ...

വലിയ തുക ടിപ് ആയി നല്‍കുന്നതിലൂടെ കാമുകിയെ 'ഇംപ്രസ്' ചെയ്യുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. ഇല്ലാത്ത നന്മ കാണിച്ച് പെണ്‍കുട്ടികളെ ഇത്തരത്തില്‍ 'ഇംപ്രസ്' ചെയ്യുന്നവര്‍ക്ക് പാഠമെന്ന നിലയ്ക്ക് ഈ സംഭവത്തെ കാണാമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. യുവാവിന് നല്ല മറുപടി നല്‍കിയത് നന്നായെന്ന് ചൂണ്ടിക്കാട്ടുന്നവരും ഏറെയാണ്. 

Also Read:- ഇത്രയും 'സിമ്പിള്‍' ആയ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാര്‍!...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ