'ഈ ചുഴലിക്കാറ്റിനിടെ എന്തിനാണ് നിങ്ങൾ പുറത്തിറങ്ങിയത്... '? റിപ്പോര്‍ട്ടര്‍ക്ക് യുവാവ് കൊടുത്ത കിടിലൻ മറുപടി

Web Desk   | Asianet News
Published : May 27, 2021, 08:29 PM ISTUpdated : May 27, 2021, 08:39 PM IST
'ഈ ചുഴലിക്കാറ്റിനിടെ എന്തിനാണ് നിങ്ങൾ പുറത്തിറങ്ങിയത്... '? റിപ്പോര്‍ട്ടര്‍ക്ക് യുവാവ് കൊടുത്ത കിടിലൻ മറുപടി

Synopsis

നക്ഷത്ര ന്യൂസ് തന്നെയാണ് ഇന്നലെ ഈ വീഡിയോ ക്ലിപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതു. ഐപിഎസ് ഓഫീസറായ അരുണ്‍ ബോത്ര ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 

യാസ് ചുഴലിക്കാറ്റിന്റെ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ആ യുവാവ് നക്ഷത്ര ന്യൂസിലെ റിപ്പോര്‍ട്ടറിനെ കാണാനിടയായത്. യാസ് ചുഴലിക്കാറ്റിനെ പേടിച്ച് എല്ലാവരും വീട്ടിലിരിക്കുമ്പോഴാണ് യുവാവിന്റെ കറക്കം. എന്തിനാണ് ഈ സമയത്ത് പുറത്തിറങ്ങി നടക്കുന്നതെന്നാണ് റിപ്പോർട്ടർ യുവാവിനോട് ചോദിച്ചത്.

യുവാവ് നൽകിയ മറുപടി കേട്ട് റിപ്പോർട്ടർ ശരിക്കുമൊന്ന് ഞെട്ടി. അത് ഈ സമയത്ത് താങ്കള്‍ പുറത്തിറങ്ങിയത് കൊണ്ടാണ് എന്നായിരുന്നു യുവാവിന്റെ മറുപടി. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനായി പുറത്തിറങ്ങിയതാണെന്നാണ് റിപ്പോർട്ടർ നൽകിയ മറുപടി. 

ഉടനെ വന്നു അടുത്ത പ്രതികരണം. 'ഞങ്ങള്‍ പുറത്തിറങ്ങിയില്ലെങ്കിൽ നിങ്ങള്‍ ആരെ ന്യൂസില്‍ കാണിക്കും?' എന്ന് തിരിച്ച് യുവാവ് റിപ്പോർട്ടറിനോട് പറയുകയും ചെയ്തു. മറുപടികള്‍ എല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

നക്ഷത്ര ന്യൂസ് തന്നെയാണ് ഇന്നലെ ഈ വീഡിയോ ക്ലിപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതു. ഐപിഎസ് ഓഫീസറായ അരുണ്‍ ബോത്ര ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാവുകയും ചെയ്തു.

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'