ലാളിത്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടൊരു വീഡിയോയെ കുറിച്ചാണിനി പറയുന്നത്. റെഡ്ഡിറ്റിലാണ് ആദ്യമായി സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ന് നാം ധാരാളം വീഡിയോകള്‍ കാണാറുണ്ട്. പല തരത്തിലുള്ളതും പല വിഷയങ്ങളുമായി ബന്ധപ്പെട്ടതുമായി അനവധി വീഡിയോകളാണ് ഓരോ മണിക്കൂറിലും വന്നുകൊണ്ടിരിക്കാറ്. ഇവയില്‍ ചിലതെങ്കിലും പ്രത്യേകിച്ച് കാരണമില്ലാതെ തന്നെ വളരെ എളുപ്പത്തില്‍ ശ്രദ്ധേയമായിപ്പോകുന്നവയും ഉണ്ടായിരിക്കും.
അത്തരത്തില്‍ ലാളിത്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടൊരു വീഡിയോയെ കുറിച്ചാണിനി പറയുന്നത്. റെഡ്ഡിറ്റിലാണ് ആദ്യമായി സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
സൂര്യപ്രകാശത്തില്‍ ഒരു ഓറഞ്ച് തൊലി വെറുതെ അമര്‍ത്തുന്നത് മാത്രമാണ് വീഡിയോയിലുള്ളത്. കേള്‍ക്കുമ്പോള്‍ ഇതില്‍ എന്താണിത്ര പുതുമയെന്ന് ആരും ചോദിച്ചേക്കാം. എന്നാല്‍ 'സ്ലോ മോഷന്‍' രീതിയിലെടുത്ത വീഡിയോയില്‍, തിളങ്ങുന്ന വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഘടനകളില്‍ ഓറഞ്ച് തൊലിയില്‍ നിന്നുള്ള നീര് തെറിക്കുന്ന വിധവും അതിന്റെ സൂക്ഷ്മതയുമാണ് മിക്കവരേയും ആകര്‍ഷിച്ചത്.
കലാപരമായി വേറിട്ടുനില്‍ക്കുന്ന വീഡിയോ ആണിതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.
വീഡിയോ കാണാം...
Also Read:- പാചകപ്രേമികള്‍ക്ക് ഇഷ്ടമാകുന്നൊരു 'ടിപ്'; കാണാം വീഡിയോ...
