ഞാന്‍ 'ബ്രൗണ്‍ ഗേൾ'; മേക്കപ്പില്ലാത്ത ചിത്രം പങ്കുവച്ച് ബിപാഷ ബസു

Published : May 27, 2020, 07:22 PM IST
ഞാന്‍ 'ബ്രൗണ്‍ ഗേൾ'; മേക്കപ്പില്ലാത്ത ചിത്രം പങ്കുവച്ച് ബിപാഷ ബസു

Synopsis

മേക്കപ്പില്ലാതെയുള്ള ചിത്രങ്ങൾ ആണ് 41കാരിയായ ബിപാഷ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ബ്രൗണ്‍ ഗേൾ' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ ബിപാഷ പങ്കുവച്ചിരിക്കുന്നത്.

ബോളിവുഡിലെ 'ഗ്ലാമര്‍ ആന്‍ഡ് ഹോട്ട്' നടിയാണ് ബിപാഷ ബസു. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്ന താരത്തിന്‍റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

മേക്കപ്പില്ലാതെയുള്ള ചിത്രങ്ങൾ ആണ് 41കാരിയായ ബിപാഷ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ബ്രൗണ്‍ ഗേൾ' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ ബിപാഷ പങ്കുവച്ചത്. 'നിങ്ങളെ സ്നേഹിക്കൂ' എന്നും താരം ഹാഷ്ടാഗിലൂടെ പറയുന്നു.  

 

നിരവധി പേർ ബിപാഷയുടെ പോസ്റ്റിന് കമന്‍റും ചെയ്തു. പ്രായമാകുന്നില്ലെന്നാണ് പല ആരാധകരുടെയും കമന്‍റ്.  ഭര്‍ത്താവും നടനുമായ കരൺ സിങ് ഗ്രോവറും താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് കമന്‍റ് ചെയ്തു. 

 

 

ഫിറ്റ്നസില്‍ ഏറേ പ്രാധാന്യം നല്‍കുന്ന ബിപാഷ അടുത്തിടെ ഷൂ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. താരം തന്നെയാണ് വീഡിയോ പങ്കുവച്ചതും. 

 

 

ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ഒരു കാലത്ത് ബിടൌണ്‍ വാഴ്ത്തിയിരുന്ന നടിയാണ് ബിപാഷ. 1996 മുതല്‍ മോഡലിംഗിലേക്കെത്തിയ ബിപാഷ  2001ൽ 'അജ്നബീ' എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി. ഇതിനോടകം അമ്പതിലേറെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.  'എലോൺ' എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച കരൺ സിങ് ഗ്രോവറുമായി 2016ൽ ബിപാഷ വിവാഹിതയായി. ശേഷം സിനിമയിൽ അധികം സജീവമായിരുന്നില്ല. 

 

 

Also Read: ലോക്ക്ഡൗൺ കാലത്ത് ഇതാണ് ബിപാഷ ഏറ്റെടുത്ത ചലഞ്ച്

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ