ഗര്‍ഭിണിയായ വളര്‍ത്തുനായയെ 19കാരന്‍ ബലാത്സംഗം ചെയ്‍തു

Web Desk   | Asianet News
Published : Feb 29, 2020, 03:20 PM ISTUpdated : Feb 29, 2020, 03:23 PM IST
ഗര്‍ഭിണിയായ വളര്‍ത്തുനായയെ 19കാരന്‍ ബലാത്സംഗം ചെയ്‍തു

Synopsis

നായയെ ബലാത്സം​ഗം ചെയ്യുന്ന വീഡിയോ മാറ്റിയില്ലെങ്കിൽ കൊന്നു കളയുമെന്ന് മക്ലൗഡ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ​ഗ്ലൗസ്റ്റർ അനിമൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ അധികൃതരോട് പറഞ്ഞു. 

19 കാരൻ ​ഗർഭിണിയായ വളർത്തുനായയെ ബലാത്സംഗം ചെയ്തു. വിർജീനിയയിലെ ​​ഗ്ലൗസ്റ്ററിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. റെയ്മണ്ട് മക്ലൗഡ് തന്റെ നായയെ ബലാത്സം​ഗം ചെയ്യുന്ന വീഡിയോ ഫൂട്ടേജുകൾ തന്റെ കെെയ്യിലുണ്ടെന്ന് നായയുടെ ഉടമ കാസ്പർ കാൾട്ടൻ പറഞ്ഞു. മക്ലൗഡ് വർഷങ്ങളായി തന്റെ വീട്ടിൽ താമസിച്ച് വരികയാണ്. വീട്ടിൽ സിസിടിവി ക്യാമറയുള്ള കാര്യം അയാൾക്ക് അറിയില്ലായിരുന്നു.

  തന്റെ സുഹൃത്തിനെ ഈ ഒരൊറ്റ സംഭവത്തിന്റെ പേരിൽ തള്ളിപ്പറയാൻ താൻ തയ്യാറല്ല എന്ന് കാൾട്ടൻ പറഞ്ഞു. കുട്ടിക്കാലത്ത് ഏറെ പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന തന്റെ കുട്ടിക്കാലത്ത് ആ ദുരനുഭവങ്ങളിൽ നിന്ന് തന്നെ രക്ഷിച്ചത് മക്ലൗഡിന്റെ മാതാപിതാക്കളാണെന്ന് അതിന്റെ കടപ്പാട് അവനോടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അവൻ ഈ ചെയ്തത് ഏറെ അവമതിപ്പുണ്ടാക്കുന്ന ഒരു പ്രവൃത്തിയായിപ്പോയിയെന്നും കാൾട്ടൻ പറഞ്ഞു.

താൻ എന്നും സിസിടിവി ദൃശൃങ്ങൾ പരിശോധിക്കാറുണ്ടെന്നും അങ്ങനെയാണ് ഈ സംഭവം കാണുന്നതെന്നും കാൾട്ടൻ പറയുന്നു.  വീഡിയോ ഫൂട്ടേജുകള്‍ കണ്ട് ശരിക്കും ഞെട്ടിപോയെന്നും കാൾട്ടൻ പറയുന്നു. മക്ലൗഡ് മയക്കുമരുന്നിന് അടിമയാണെന്നും വളരെ വെെകിയാണ് താൻ മനസിലാക്കിയതെന്നും അദ്ദേഹം പറയുന്നു. 

നായയെ ബലാത്സം​ഗം ചെയ്യുന്ന വീഡിയോ മാറ്റിയില്ലെങ്കിൽ കൊന്നു കളയുമെന്ന് മക്ലൗഡ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ​ഗ്ലൗസ്റ്റർ അനിമൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ അധികൃതരോട് പറഞ്ഞു. ഫെബ്രുവരി 10 നാണ് മക്ലൗഡിനെ അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായ മക്ലൗഡ് തിരിച്ചുവന്ന് ഭാര്യയെ ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യും. എന്നെ കൊല്ലാനും ശ്രമിക്കും. അയാൾക്ക‌് പരമാവധി ശിക്ഷ നൽകണമെന്നും ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ മക്ലൗഡിനെ ഉൾപ്പെടുത്തണമെന്നും കാൾട്ടൻ ഗ്ലൗസെസ്റ്റർ കൗണ്ടി സീനിയർ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റർ സ്റ്റീവ് പെറിക്ക് അയച്ച ഇമെയിലിൽ പറഞ്ഞു. മെട്രോ യുഎസാണ് വാർത്ത പുറത്ത് വിട്ടത്. 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ