കാറപകടത്തെ തുടർന്ന് പിൻകാലുകളിലൊന്ന് മുറിച്ച് മാറ്റി; ഇവനാണ് 'ജിൻ'

By Web TeamFirst Published Aug 29, 2020, 7:50 PM IST
Highlights

ജിന്നിന്റെ പിൻകാലുകളിലൊന്നിന് കാര്യമായി ഒടിവുണ്ടെന്നും അത് ശരിയാക്കാൻ അസാധ്യമാണെന്നും ഡോക്ടർ ഉടമ ലിസിനോട് പറഞ്ഞു. 

ജൂലെെയിലാണ് ആ കാറപകടം ഉണ്ടാകുന്നത്. അതിവേ​ഗത്തിൽ വന്ന കാർ ജിൻ എന്ന പൂച്ചയെ ഇടിച്ചിട്ടിട്ട് പോവുകയായിരുന്നു. റോഡിനരികിൽ കിടന്ന ജിന്നിനെ ഉടമ ലിസ് അല്ലെൻ സമീപത്തുള്ള മൃ​ഗാശുപത്രിയിൽ കൊണ്ട് പോവുകയായിരുന്നു. 

ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ ജിന്നിന്റെ കാലുകൾക്ക് എക്സ് റേ എടുക്കണമെന്ന് മൃ​ഗഡോക്‌ടർ  നിർദേശിച്ചു. എക്സ് റേയിൽ ജിന്നിന്റെ പിൻകാലുകളിലൊന്നിന് ഒടിവുണ്ടെന്ന് കണ്ടെത്തി. അത് ശരിയാക്കാൻ അസാധ്യമാണെന്നും ഡോക്ടർ ഉടമ ലിസിനോട് പറഞ്ഞു. 

 

 

കാൽ മുറിച്ച് മാറ്റാതെ മറ്റ് മാർ​ഗങ്ങളൊന്നും ഇല്ലെന്നും ഡോക്ടർ പറഞ്ഞു. അടുത്ത ദിവസം തന്നെ ജിന്നിന്റെ പിൻകാലുകളിലൊന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നുവെന്ന് ലിസ് പറഞ്ഞു.

വീട്ടിലെത്തിയപ്പോൾ ജിൻ പഴയത് പോലെ സന്തോഷത്തിലാണെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ലിസ് പറഞ്ഞു. ഇംഗ്ലണ്ടിലെ സഫോക്കിൽ എത്തിയിട്ട് വർഷങ്ങളായെന്ന് ലിസ് പറഞ്ഞു. 

click me!