ക്യാമറ പണി കൊടുത്തു; സൂം മീറ്റിങ്ങിനിടെ സെക്രട്ടറിയുമായി സെക്സിലേര്‍പ്പെട്ട ജീവനക്കാരന്‍റെ പണിപോയി

Published : Aug 29, 2020, 03:41 PM ISTUpdated : Aug 29, 2020, 04:29 PM IST
ക്യാമറ പണി കൊടുത്തു; സൂം മീറ്റിങ്ങിനിടെ സെക്രട്ടറിയുമായി സെക്സിലേര്‍പ്പെട്ട  ജീവനക്കാരന്‍റെ പണിപോയി

Synopsis

മീറ്റിങ്ങിനിടെ സെക്രട്ടറിയുമായി മുറിയില്‍ സെക്സിലേര്‍പ്പെട്ട ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ജീവനക്കാരനാണ് ജോലി നഷ്ടപ്പെട്ടത്. 

കൊവിഡ് വ്യാപനം തടയാനായി ഇന്ന് മിക്ക തൊഴില്‍മേഖലകളിലും  ജീവനക്കാർക്ക് വീട്ടിലിരുന്ന് തന്നെ ഓഫീസ് ജോലികൾ ചെയ്യാനുള്ള അവസരം നൽകിയിട്ടുണ്ട്. 'വർക്ക് ഫ്രം ഹോം' ആയതോടെ  മീറ്റിങ്ങുകളെല്ലാം വീഡിയോ കോണ്‍ഫറന്‍സ് ആപ്പായ സൂമിലേയ്ക്ക് മാറുകയും ചെയ്തു.

ഇത്തരം മീറ്റിങ്ങുകള്‍ക്കിടയില്‍ നടക്കുന്ന രസകരമായ സംഭവങ്ങളും അബദ്ധങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. എന്നാല്‍ ഒരാളുടെ ജോലി വരെ പോകുന്ന സംഭവം ഇത് ആദ്യമായിട്ടായിരിക്കും. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്.

സൂം മീറ്റിങ്ങിനിടെ സെക്രട്ടറിയുമായി മുറിയില്‍ സെക്സിലേര്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരനാണ് ജോലി നഷ്ടപ്പെട്ടത്. ക്യാമറ ഓണ്‍ ആയിരിക്കുന്നത് അറിയാതെ മുറിയുടെ ഒരു ഭാഗത്ത് സെക്രട്ടറിയുമായി ഇയാള്‍ സെക്സിലേര്‍പ്പെടുകയായിരുന്നു. ഈ സമയം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥര്‍ ഇത് കാണുകയും ചിലര്‍ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 

കവിറ്റെ പ്രവിശ്യയിലെ ഫാത്തിമ ദോസ് വില്ലേജ് കൗണ്‍സില്‍ ജീവനക്കാരനായ ക്യാപ്റ്റന്‍ ജീസസ് എസ്റ്റില്‍ ആണ് മീറ്റിങ്ങിനിടെ സെക്രട്ടറിയുമായി സെക്സിലേര്‍പ്പെട്ടത്. ഓഗസ്റ്റ് 26 നാണ് സംഭവം നടന്നത്. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്നും അടിയന്തരമായി പുറത്താക്കിയത്. 

Also Read: ലൈവ് റിപ്പോർട്ടിങ്ങിനിടെ ചോദ്യങ്ങളുമായി മക്കള്‍; രസകരം ഈ വീഡിയോകള്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ