വിവാഹദിവസമാണെങ്കില്‍ എന്ത്, ഭക്ഷണത്തില്‍ 'നോ കോംപ്രമൈസ്'; വീഡിയോ...

Web Desk   | others
Published : Nov 02, 2021, 07:25 PM IST
വിവാഹദിവസമാണെങ്കില്‍ എന്ത്, ഭക്ഷണത്തില്‍ 'നോ കോംപ്രമൈസ്'; വീഡിയോ...

Synopsis

ചില വിരുതരുണ്ട്. വിവാഹമാണെങ്കില്‍ എന്ത്, ഭക്ഷണത്തിന്റെ കാര്യത്തില്‍ 'നോ കോംപ്രമൈസ്' എന്ന മനോഭാവമുള്ളവര്‍. അങ്ങനെയുള്ള ചിലരുടെ വീഡിയോകള്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു  

വിവാഹദിവസം ( Wedding Day ) എന്നാല്‍ അത് ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ളതും സന്തോഷമുള്ളതുമായ ദിവസമാണ്. എന്നാല്‍ വിവാഹം അടുക്കുംതോറും മിക്ക വധൂവരന്മാര്‍ക്കും എപ്പോഴും 'ടെന്‍ഷന്‍' ആണ്. എങ്ങനെയും ആ ദിവസം മംഗളകരമായി തീര്‍ന്നുകണ്ടാലേ ആ സമ്മര്‍ദ്ദത്തിന് ( Stress ) ഒരയവ് വരൂ. 

എന്തായാലും മിക്കവരും ഈ വിവാഹ 'ടെന്‍ഷന്‍' മൂലം വിവാഹം അടുക്കുമ്പോഴേക്ക് സമ്മര്‍ദ്ദം മൂലം വണ്ണം കുറയുകയോ, വണ്ണം കൂടുകയോ, ക്ഷീണിതരാവുകയോ ഒക്കെ ചെയ്യാറുണ്ട്. അപ്പോള്‍ പിന്നെ വിവാഹദിവസത്തെ കാര്യം പറയാനുമില്ലല്ലോ! 

ഭക്ഷണം പോലും അന്നേ ദിവസം നേരാംവണ്ണം കഴിക്കാന്‍ വധൂവരന്മാര്‍ക്ക് കഴിഞ്ഞോളണമെന്നില്ല. എന്നാലോ, ചില വിരുതരുണ്ട്. വിവാഹമാണെങ്കില്‍ എന്ത്, ഭക്ഷണത്തിന്റെ കാര്യത്തില്‍ 'നോ കോംപ്രമൈസ്' എന്ന മനോഭാവമുള്ളവര്‍. 

അങ്ങനെയുള്ള ചിലരുടെ വീഡിയോകള്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. വിവാഹദിവസം പിസ കഴിച്ച് ആഘോഷിക്കുന്ന വധു. ആസ്വദിച്ച് സദ്യ കഴിക്കുന്ന വരന്‍. എന്തായാലും ഇത്തരം വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയിലും മറ്റും ലഭിക്കുന്ന വരവേല്‍പ് വേറെത്തന്നെയാണ്. 

അത്തരത്തിലൊരു രസകരമായ വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. വിവാഹദിവസം മേക്കപ്പ് ചെയ്യുന്നതിനിടെ നൂഡില്‍സ് കഴിക്കുന്ന വധുവാണ് വീഡിയോയിലുള്ളത്. വിവാഹദിനത്തിന്റേതായ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് യുവതി ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത്. ഒപ്പം മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് സംസാരിക്കുന്നതും കേള്‍ക്കാം. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഭക്ഷണപ്രിയരായ സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്ത് നിരവധി പേരാണ് വീഡിയോ ആഘോഷിച്ചത്. ഭക്ഷണപ്രിയരാണെങ്കില്‍ നിങ്ങളുടെ വിവാഹവും ഇത്തരത്തില്‍ തന്നെയായിരിക്കുമെന്ന് കളിയാക്കാനാണ് വീഡിയോ ഏറെയും ഉപയോഗിക്കുന്നത്. 'ഞാന്‍ ഇങ്ങനെയായിരിക്കും വിവാഹദിവസം' എന്ന് സ്വയം തന്നെ ട്രോളുന്നവരും കുറവല്ല. 

വീഡിയോ കാണാം...

 

 

Also Read:- കഴിക്കാന്‍ ഭക്ഷണം കൊടുത്ത ശേഷം അമ്മ കാണുന്നത്...; രസകരമായ വീഡിയോ

PREV
Read more Articles on
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?