കുഞ്ഞുങ്ങളുടെ വീഡിയോ ആണെങ്കില്‍ പലപ്പോഴും കാര്യമായ എന്തെങ്കിലും തന്നെ വേണമെന്നില്ല, ഒരു ചിരിയോ ചെറുതായെങ്കിലുമുള്ള സംസാരമോ, ചലനങ്ങളോ തന്നെ ധാരാളം. മനസ് നിറയ്ക്കാന്‍ അവ മതിയാകും. അത്തരമൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്

ദിവസവും രസകരമായ എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി നാം കണ്ടുതള്ളുന്നത്. മനസിന് സന്തോഷവും സമാധാനവും നല്‍കുന്ന വീഡിയോകള്‍ കാണാനാണ് അധികപേരും ഇഷ്ടപ്പെടുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മറ്റും ഇത്തരം വീഡിയോകള്‍ ഏറെ സഹായപ്രദവുമാണ്. 

ചെറിയ കുഞ്ഞുങ്ങളുടെ വീഡിയോ, അതുപോലെ മൃഗങ്ങളുടെ വീഡിയോ എല്ലാമാണ് ഇത്തരത്തില്‍ മിക്കവരും കാണാനായി തെരഞ്ഞെടുക്കാറ്. നിഷ്‌കളങ്കതയുടെ സൗന്ദര്യമാണ് ഇങ്ങനെയുള്ള വീഡിയോകളുടെ പ്രത്യേകത. 

കുഞ്ഞുങ്ങളുടെ വീഡിയോ ആണെങ്കില്‍ പലപ്പോഴും കാര്യമായ എന്തെങ്കിലും തന്നെ വേണമെന്നില്ല, ഒരു ചിരിയോ ചെറുതായെങ്കിലുമുള്ള സംസാരമോ, ചലനങ്ങളോ തന്നെ ധാരാളം. മനസ് നിറയ്ക്കാന്‍ അവ മതിയാകും. അത്തരമൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

കുഞ്ഞുമകള്‍ക്ക് കഴിക്കാന്‍ ഭക്ഷണം കൊടുത്ത ശേഷം അല്‍പനേരം കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കാണുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. പൂരിയാണ് അമ്മ കഴിക്കാന്‍ നല്‍കിയിരിക്കുന്നത്. അടുക്കളയിലെത്തി ജോലികളൊതുക്കി തിരിച്ചെത്തിയ അമ്മ കാണുന്നത് പൂരിയിട്ട പാത്രത്തിലങ്ങനെ വെള്ളം നിറച്ചിരിക്കുന്നതാണ്. 

എന്താണെന്ന് ചോദിക്കുമ്പോള്‍ കുഞ്ഞ് പറയുന്ന മറുപടിയാണ് ഏറെ രസകരം. അവള്‍ 'പാനി പൂരി'യാണ് തയ്യാറാക്കുന്നതത്രേ. കഴിഞ്ഞ ദിവസം പുറത്തുപോയപ്പോള്‍ പാനി പൂരി കഴിക്കാന്‍ തങ്ങള്‍ കയറിയിരുന്നുവെന്നും അവിടെ നിന്ന് മകള്‍ക്ക് പൂരി മാത്രമായി വാങ്ങി നല്‍കിയെന്നും വീഡിയോ പങ്കുവച്ച കൂട്ടത്തില്‍ അമ്മ കുറിക്കുന്നു. 

ആ അനുഭവത്തിന്റെ ഓര്‍മ്മയിലാണ് അവള്‍ സ്വന്തമായി പാനി പൂരി തയ്യാറാക്കിയിരിക്കുന്നത്. 'മിസ്ചീഫ് മമ്മ' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. ഒന്നര ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. കുഞ്ഞുങ്ങള്‍ എപ്പോഴും മുതിര്‍ന്നവരുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്താണെന്നും, അവരുടെ ബുദ്ധിയും ഭാവനയും കുറച്ചുകാണരുതെന്നുമെല്ലാം കമന്റുകളായി അഭിപ്രായങ്ങള്‍ നിറഞ്ഞിട്ടുമുണ്ട്. ഏതായാലും ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

View post on Instagram

Also Read:- ഉരുളക്കിഴങ്ങ് ചിപ്‌സ് വാങ്ങിച്ച് പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത്...