Viral Video : വിവാഹദിവസം വധുവിന്റെ 'സര്‍പ്രൈസ്'; കണ്ണീരണിഞ്ഞ് വരന്‍

Web Desk   | others
Published : Mar 11, 2022, 04:34 PM IST
Viral Video : വിവാഹദിവസം വധുവിന്റെ 'സര്‍പ്രൈസ്'; കണ്ണീരണിഞ്ഞ് വരന്‍

Synopsis

എന്നാല്‍ ചില വീഡിയോകള്‍ നമ്മുടെ ഹൃദയം സ്പര്‍ശിക്കുകയും ഏതാനും ദിവസങ്ങളിലേക്ക് എങ്കിലും ഓര്‍മ്മയില്‍ അവശേഷിപ്പിക്കുകയും ചെയ്യും.അത്തരമൊരു ഹൃദ്യമായ വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്  

ഓരോ ദിവസവും വ്യത്യസ്തമായതും പുതുമയാര്‍ന്നതുമായ എത്രയോ തരം വീഡിയോകളാണ് ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) കാണാറ്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനം ലക്ഷ്യമിട്ട് തയ്യാറാക്കപ്പെടുന്നവയായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ നമ്മുടെ ഹൃദയം സ്പര്‍ശിക്കുകയും ഏതാനും ദിവസങ്ങളിലേക്ക് എങ്കിലും ഓര്‍മ്മയില്‍ അവശേഷിപ്പിക്കുകയും ചെയ്യും.

അത്തരമൊരു ഹൃദ്യമായ വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇന്ന് വിവാഹങ്ങള്‍ മിക്കതും പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായി രസകരമായ ധാരാളം കാര്യങ്ങളുള്‍പ്പെടുത്തിയാണ് ഒരുക്കാറ്. ഗാനമേള, നൃത്തം, എന്നുവേണ്ട വരനും വധുവിനും സുഹൃത്തുക്കള്‍ നല്‍കുന്ന 'സര്‍പ്രൈസുകള്‍' തന്നെ വേണ്ടുവോളം കാണാനുണ്ടായിരിക്കും. 

എന്നാലിവിടെ വധു, വരന് നല്‍കിയ സര്‍പ്രൈസിനെ കുറിച്ചാണ് പറയാനുള്ളത്. പ്രണയവിവാഹമാണ് ഇരുവരുടേതും. വിവാഹദിവസം വരന്‍ പന്തലിലേക്ക് പ്രവേശിച്ചയുടനെ വധുവിന്റെ വക അപ്രതീക്ഷിത 'പെര്‍ഫോമന്‍സ്' ആണ്. 

'മെരെ ഹാത് മെം ഹേ ജോ മെഹന്തി...' എന്ന ഗാനത്തിന് ചുവട് വച്ചുകൊണ്ടാണ് വധു, വരനെ എതിരേറ്റത്. അപ്രതീക്ഷിതമായത് കൊണ്ട് തന്നെ വരന്‍ പെട്ടെന്ന് തന്നെ ഇതില്‍ സന്തോഷവാനാകുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍ വൈകാതെ തന്നെ ആ സന്തോഷം കണ്ണീരിലാണ് എത്തുന്നത്. 

സന്തോഷിക്കുമ്പോഴും ചിലപ്പോഴെങ്കിലും നമ്മുടെ കണ്ണുകള്‍ നിറഞ്ഞ് കവിയാറില്ലേ? അത്തരമൊരു നിമിഷം തന്നെ. ഇത് കണ്ട് വധുവും കണ്ണീരണിയുന്നുണ്ട്. തുടര്‍ന്ന് ഇരുവരും പര്‌സപരം സമാശ്വസിപ്പിച്ചും സന്തോഷം പങ്കുവച്ചും ചേര്‍ത്തുപിടിക്കുകയാണ്. 

'ബ്രൈഡല്‍ ലെഹങ്ക ഡിസൈന്‍' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ നിരവധി പേരാണ് ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. പ്രണയം വിവാഹം വരെയെത്തിക്കാന്‍ ഒരുപക്ഷേ ഇരുവരും ഏറെ പണിപ്പെട്ട് കാണുമെന്നും അതിന്റെ സാക്ഷാത്കാരം ഇവരെ ഈറനണിയിച്ചിരിക്കാമെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്തായാലും വളരെ ചേര്‍ച്ചയുള്ള ജോഡിയാണെന്നും പരസ്പരം ധാരണയുള്ള വ്യക്തികളാണെന്നും ഏവരും ഒരേ സ്വരത്തില്‍ തന്നെ അഭിപ്രായപ്പെടുകയാണ്. ഏവരും ഇരുവര്‍ക്കും മംഗളമാശംസിക്കുകയും ചെയ്തിരിക്കുന്നു.

വീഡിയോ കാണാം...

 

Also Read:- ക്യാൻസറിനെ അതിജീവിച്ചു, അച്ഛന്റെ മരണശേഷം അമ്മ ഒറ്റപ്പെട്ടു, ഒടുവിൽ വീണ്ടും പ്രണയം കണ്ടെത്തി

 

'വരന് കഷണ്ടിയാണെന്ന് അവസാനനിമിഷം അറിഞ്ഞു, പന്തലില്‍ ബോധരഹിതയായി വധു'; ഉത്തര്‍പ്രദേശിലെ എതവാ എന്ന സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. വിവാഹത്തിന് പന്തലിലെത്തിയ യുവതി ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ, വരന്‍ തന്റെ വിഗ് പലവട്ടം ശരിയാക്കി ഇടുന്നത് വധു ശ്രദ്ധിച്ചിരുന്നുവത്രേ. അതുവരെയും വരന്‍ വിഗ് ആണ് ധരിച്ചിരിക്കുന്നതെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഇതിനിടെ ബന്ധുക്കളിലാരോ ഇക്കാര്യം വധുവിനോട് നേരിട്ട് പറയുകയും ചെയ്തതോടെ വധു ബോധരഹിതയായി വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ ഇവര്‍ വിവാഹത്തിന് സമ്മതിക്കാതെ വരികയും അങ്ങനെ വിവാഹം മുടങ്ങുകയും ചെയ്തതായി 'ഐഎഎന്‍എസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ഒരുപോലെ പറഞ്ഞുനോക്കിയിട്ടും വധു വിവാഹത്തിന് സമ്മതം നല്‍കിയില്ലത്രേ...Read More...

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'