ആയുഷ്മാന്‍ ഖുറാന പ്രധാന വേഷം അവതരിപ്പിച്ച 'ബാല' എന്ന സിനിമയിലെ പോലയാണ് സംഭവമെന്നാണ് സോഷ്യല്‍ മീഡിയിയല്‍ നിന്നുയരുന്ന അഭിപ്രായം. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയില്‍ നിന്ന് തന്റെ കഷണ്ടി ഒളിപ്പിച്ചുവയ്ക്കുന്ന കഥാപാത്രമാണ് 'ബാല'യില്‍ ആയുഷ്മാന്‍ ചെയ്തിരിക്കുന്നത്

ഇന്ത്യന്‍ വിവാഹങ്ങള്‍ ( Indian Wedding ) പൊതുവേ പലവിധത്തിലുള്ള ചടങ്ങുകളാല്‍ വര്‍ണാഭമായിരിക്കും. നാടകീയമായ പല ആചാരങ്ങള്‍ ഇന്നും പാലിക്കുന്ന സമുദായങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ നാടകീയതയുടെ അതിപ്രസരം കൊണ്ടാകാം, പലപ്പോഴും വിവാഹം നിന്നുപോകുന്ന അവസരങ്ങളും ( Wedding Day ) അത്ര തന്നെ നാടകീയമാകാറുണ്ട്. 

അത്തരത്തിലുള്ള സംഭവങ്ങള്‍ ധാരാളമായി വാര്‍ത്തകളായി വരാറുമുണ്ട്. അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം 'ഐഎഎന്‍എസ്' ( ഇന്തോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ്) എന്ന ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വരന്‍ കഷണ്ടിയാണെന്ന് വിവാഹദിവസം, ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ അവസാനനിമിഷം അറിഞ്ഞ വധു ബോധരഹിതയായി വീണുവെന്നതാണ് വാര്‍ത്ത. ഉത്തര്‍പ്രദേശിലെ എതവാ എന്ന സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. 

വിവാഹത്തിന് പന്തലിലെത്തിയ യുവതി ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ, വരന്‍ തന്റെ വിഗ് പലവട്ടം ശരിയാക്കി ഇടുന്നത് വധു ശ്രദ്ധിച്ചിരുന്നുവത്രേ. അതുവരെയും വരന്‍ വിഗ് ആണ് ധരിച്ചിരിക്കുന്നതെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനിടെ ബന്ധുക്കളിലാരോ ഇക്കാര്യം വധുവിനോട് നേരിട്ട് പറയുകയും ചെയ്തതോടെ വധു ബോധരഹിതയായി വീഴുകയായിരുന്നു. 

ബോധം വന്നപ്പോള്‍ ഇവര്‍ വിവാഹത്തിന് സമ്മതിക്കാതെ വരികയും അങ്ങനെ വിവാഹം മുടങ്ങുകയും ചെയ്തതായി 'ഐഎഎന്‍എസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ഒരുപോലെ പറഞ്ഞുനോക്കിയിട്ടും വധു വിവാഹത്തിന് സമ്മതം നല്‍കിയില്ലത്രേ. 

ആയുഷ്മാന്‍ ഖുറാന പ്രധാന വേഷം അവതരിപ്പിച്ച 'ബാല' എന്ന സിനിമയിലെ പോലയാണ് സംഭവമെന്നാണ് സോഷ്യല്‍ മീഡിയിയല്‍ നിന്നുയരുന്ന അഭിപ്രായം. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയില്‍ നിന്ന് തന്റെ കഷണ്ടി ഒളിപ്പിച്ചുവയ്ക്കുന്ന കഥാപാത്രമാണ് 'ബാല'യില്‍ ആയുഷ്മാന്‍ ചെയ്തിരിക്കുന്നത്. 

ഇപ്പോള്‍ യുപിയില്‍ വിവാഹം മുടങ്ങിയ യുവാവ്, യഥാര്‍ത്ഥ ജീവിതത്തിലെ 'ബാല'യാണെന്നാണ് അഭിപ്രായങ്ങളുയരുന്നത്. എന്തായാലും സിനിമയെ വെല്ലുന്ന നാടകീയതയാണ് ഇവിടെ വിവാഹപ്പന്തലില്‍ തന്നെ നടന്നിരിക്കുന്നത് എന്ന് നിസംശയം പറയാം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മദ്ധ്യപ്രദേശില്‍ വിവാഹപ്പന്തലില്‍ വച്ച് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതും ഇതുപോലെ വാര്‍ത്തയായിരുന്നു. ആ സംഭവത്തില്‍ പക്ഷേ, വരന് മാനസികരോഗമുണ്ട് എന്നതായിരുന്നു വധുവിന്റെയും ബന്ധുക്കളുടെയും ആരോപണം.

Also read:- ആരെങ്കിലും വെള്ള വസ്ത്രമിട്ടു വന്നാൽ തലവഴി വൈൻ ഒഴിക്കും, കുട്ടികളെ കൊണ്ടുവരരുത്; വിചിത്ര നിയമങ്ങളുമായി വധു

വിവാഹം എന്നത് പലരുടെയും ഒരു സ്വപ്ന ദിവസമാണ്. പ്രത്യേകിച്ച് വിവാഹ വസ്ത്രത്തെ കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ക്ക് പല കാഴ്ചപ്പാടുകളും ഉണ്ടാകും. വിവാഹവസ്ത്രത്തില്‍ പ്രതിശ്രുത വരന്റെ പേരും മറ്റുമൊക്കെ ചേര്‍ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ ഇവിടെയൊരു വധു മരിച്ചുപോയ തന്റെ അച്ഛന്റെ ഓര്‍മകള്‍ തുന്നിച്ചേര്‍ത്താണ് വിവാഹവസ്ത്രം സ്‌പെഷ്യലാക്കി മാറ്റിയത്. മരിച്ചുപോയ അച്ഛന്‍ അവസാനമായി എഴുതിയ കത്ത് ലെഹങ്കയില്‍ തുന്നിച്ചേര്‍ത്താണ് വധു വിവാഹവേദിയിലേക്ക് കടന്നുവന്നത്. ലെഹങ്കയോടൊപ്പം പെയര്‍ ചെയ്ത ദുപ്പട്ടയിലാണ് അച്ഛന്‍ എഴുതിയ കത്ത് വധു തുന്നിച്ചേര്‍ത്തത്. സുവന്യ എന്ന വധുവാണ് രാജസ്ഥാനില്‍ വച്ചു നടന്ന വിവാഹത്തില്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്... Read More...