വിവാഹത്തിന് ഒരുങ്ങുന്നതിനിടയിലും വളര്‍ത്തുനായക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വധു; വീഡിയോ വൈറല്‍

Published : Dec 08, 2022, 04:12 PM ISTUpdated : Dec 08, 2022, 04:15 PM IST
വിവാഹത്തിന് ഒരുങ്ങുന്നതിനിടയിലും വളര്‍ത്തുനായക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വധു; വീഡിയോ വൈറല്‍

Synopsis

ഒരു പ്ലേറ്റ് നിറയെ ബിരിയാണിയാണ് വധുവിന്‍റെ കയ്യില്‍ ഇരിക്കുന്നത്. വളരെ ക്ഷമയോടെ ആണ് വധു ഇവ നായക്ക് വായില്‍വെച്ച് കൊടുക്കുന്നത്. 

നിത്യവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് വളര്‍ത്തുനായകളുടേതിന്. ഇവിടെയിതാ അത്തരത്തില്‍ ഒരു വളര്‍ത്തുനായയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. വിവാഹത്തിന് ഒരുങ്ങുന്നതിനിടയിലും വളര്‍ത്തുനായക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ഒരു വധുവിനെ ആണ് വീഡിയോയില്‍ കാണുന്നത്. 

സാധാരണ വിവാഹദിനം എന്നത് ഒരു വധുവിനെ സംബന്ധിച്ചടത്തോളം ഏറെ തിരക്ക് പിടിച്ച ദിവസമാണ്. മണിക്കൂറുകളോളം ആണ് വധുവിന് ഒരുങ്ങുന്നതിന് മാത്രം സമയം വേണ്ടിവരുക. ഈ ഒരുങ്ങുന്ന തിരക്കിനിടയിലും ഇവിടെയൊരു വധു നിലത്തിരുന്ന് തന്‍റെ വളര്‍ത്തുനായക്ക് ഭക്ഷണം വാരി കൊടുക്കുകയാണ്. ഒരു പ്ലേറ്റ് നിറയെ ബിരിയാണിയാണ് വധുവിന്‍റെ കയ്യില്‍ ഇരിക്കുന്നത്. വളരെ ക്ഷമയോടെ ആണ് വധു ഇവ നായക്ക് വായില്‍വെച്ച് കൊടുക്കുന്നത്. സമയം ഇല്ലാത്തതിന്‍റെ യാതൊരു ധൃതിയും വധുവിന്‍റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നില്ല. ആസ്വാദിച്ച് തന്നെ ബിരിയാണി കഴിക്കുന്ന നായയെയും വീഡിയോയില്‍ വ്യക്തമായി കാണാം. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വധുവും നായയും തമ്മിലുള്ള ഈ ആത്മബന്ധത്തിന് കയ്യടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ. വധു ദിവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഒരു ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തത്. മനോഹരമായ വീഡിയോ എന്നും ക്യൂട്ട് വീഡിയോ എന്നും ആളുകള്‍ കമന്‍റ് ചെയ്തു. 

 

Also Read: ഇങ്ങനെയും സര്‍പ്രൈസ് ചെയ്യാം; അച്ഛന്‍റെ സമ്മാനം കണ്ട മകളുടെ സന്തോഷം; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്
സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്