Viral Video : 'എനിക്ക് ലെഹങ്ക വേണ്ട, മണ്ഡപത്തിലേയ്ക്ക് ഇങ്ങനെ പോയാല്‍ മതി'; വൈറലായി വധുവിന്‍റെ വീഡിയോ

Published : Dec 09, 2021, 11:01 AM IST
Viral Video : 'എനിക്ക് ലെഹങ്ക വേണ്ട, മണ്ഡപത്തിലേയ്ക്ക് ഇങ്ങനെ പോയാല്‍ മതി'; വൈറലായി വധുവിന്‍റെ വീഡിയോ

Synopsis

പരമ്പരാഗത വേഷം ധരിച്ച് രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെയാണ് പലരും സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ ഇവിടെ ഇതാ ലെഹങ്ക സ്കര്‍ട്ടിന് പകരം റിപ്പ്ഡ് ഡെനിം ജീന്‍സ് ധരിച്ചുനില്‍ക്കുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തന്‍റെ വിവാഹദിനം (wedding day) ആഘോഷമാക്കുക എന്നത് പലരുടെയും വലിയ ആഗ്രഹമാണ്. വിവാഹത്തെക്കുറിച്ച് വധൂവരന്മാര്‍ക്ക് കൃത്യമായ സ്വപ്‌നങ്ങളുമുണ്ടാകും. പ്രത്യേകിച്ച് വിവാഹ വസ്ത്രങ്ങളെപ്പറ്റി (wedding outfits). പരമ്പരാഗത വേഷം ധരിച്ച് രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെയാണ് (bride) പലരും സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ ഇവിടെ ഇതാ ലെഹങ്ക (lehenga) സ്കര്‍ട്ടിന് പകരം റിപ്പ്ഡ് ഡെനിം ജീന്‍സ് (ripped jeans) ധരിച്ചുനില്‍ക്കുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

മുദ്ര ഭഗത് എന്ന വധുവാണ് വീഡിയോയിലെ താരം. ബ്രൈഡല്‍ ലുക്കില്‍ നില്‍ക്കുന്ന മുദ്ര പക്ഷേ റിപ്പ്ഡ് ജീന്‍സ് ആണ് സ്കര്‍ട്ടിന് പകരം ധരിച്ചിരിക്കുന്നത്. തനിക്ക് ലെഹങ്ക വേണ്ട എന്നും മണ്ഡപത്തിലേയ്ക്ക് ഇങ്ങനെ പോയാല്‍ മതിയെന്നും മുദ്ര പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുകേട്ടതും ബന്ധുക്കള്‍ എല്ലാവരും കൂട്ടച്ചിരിയായിരുന്നു. 

 

'വിറ്റി വെഡ്ഡിങ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഏഴ് ലക്ഷത്തോളം പേര്‍ വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞു. രസകരമായ കമന്‍റുകളോടൊപ്പം വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. അടുത്തിടെ ക്രോപ് ടോപ്പും ട്രാക്ക് പാന്‍റ്സും വെള്ള മൂടുപടവുമാണ് ധരിച്ചെത്തിയ വധുവിന്‍റെ വീഡിയോയും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

 

Also Read: പരമ്പരാഗതമായി ഉപയോഗിക്കുന്ന ചുവപ്പ് വേണ്ട; വിവാഹവസ്ത്രത്തില്‍ പരീക്ഷണം നടത്തി അനുഷ്ക

PREV
click me!

Recommended Stories

വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'
തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"