വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനുഷ്കയുടെ വിവാഹവസ്ത്രവും ഇതിനോടകം ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി.

നവംബർ 21ന് ആയിരുന്നു ബോളിവുഡ് താരങ്ങളായ അനുഷ്ക രഞ്ജന്റെയും (Anushka Ranjan) ആദിത്യ സീലിന്റെയും (Aditya Seal) വിവാഹം നടന്നത്. നിരവധി ബോളിവുഡ് താരങ്ങള്‍ പങ്കെടുത്ത വിവാഹമായിരുന്നു അത്. ദില്ലിയിൽ (delhi) വച്ചായിരുന്നു ആദിത്യ സീൽ–അനുഷ്ക രഞ്ജൻ വിവാഹം (wedding) നടന്നത്. 

വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനുഷ്കയുടെ വിവാഹവസ്ത്രവും ഇതിനോടകം ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി. വിവാഹവസ്ത്രത്തിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന ചുവപ്പ് ഉപേക്ഷിച്ച് പർപ്പിളാണ് അനുഷ്ക തിരഞ്ഞെടുത്തത്. വിവാഹവേഷത്തിലെ ഈ പരീക്ഷണത്തിന് നല്ല പ്രതികരണമാണ് താരത്തിന് ലഭിച്ചത്. 

പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയില്‍ സിൽവർ എംബ്രോയ്ഡറിയുടെ മനോഹാരിത നിറഞ്ഞുനിന്നിരുന്നു. ക്വാട്ടർ ലെങ്ത് ഷീർ സ്ലീവ്, യു നെക്‌ലൈൻ, ഹെവി എംബ്രോയ്ഡറി, സീക്വിൻഡ് ടാസിൽസ് എന്നിവയായിരുന്നു ചോളിയെ മനോഹരമാക്കിയത്. 

View post on Instagram

ഡയമണ്ട് ആഭരണങ്ങളാണ് താരം ഇതിനൊപ്പം അണിഞ്ഞത്. മെസ്സി ബൺ ഹെയർ സ്റ്റൈലും ബോൾഡ് മേക്കപ്പും അനുഷ്കയെ സുന്ദരിയാക്കി. ക്രീം എംബ്രോയ്ഡറി കുർത്താ ദോത്തി സെറ്റും ബൻദ്ഗാല ജാക്കറ്റുമായിരുന്നു ആദിത്യ ധരിച്ചത്. ഒപ്പം തലപ്പാവും ദുപ്പട്ടയും പെയര്‍ ചെയ്തു. 

View post on Instagram

View post on Instagram

Also Read: ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രത്തിന് ട്രോൾ