കൊറോണക്കാലത്തെ വിവാഹങ്ങള്‍ പലപ്പോഴും വാര്‍ത്തയാവുകയും അവ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യുന്നുണ്ട് . വിവാഹവും മറ്റ് ആഘോഷപരിപാടികളും നടത്താന്‍ പാടില്ലാത്ത സാഹചര്യത്തില്‍ മാതൃകയാവുകയാണ് പല ദമ്പതികളും.ലോക്ക്ഡൗണ്‍ ആയതുകൊണ്ടും സാമൂഹിക അകലം പാലിക്കാനും വിവാഹം പോലുള്ള ആഘോഷങ്ങള്‍ മാറ്റിവെക്കുകയോ അല്ലെങ്കില്‍ വളരെ കുറച്ചുപേരുടെ സാന്നിധ്യത്തില്‍ വിവാഹിതരാകുന്നതോ ആയ കാഴ്ച്ചകള്‍  നാം ദിവസവും കാണുന്നുണ്ട്.

ഇത്തരത്തില്‍ തന്‍റെ വിവാഹ ദിനത്തില്‍ മുത്തശ്ശിയുണ്ടാകണമെന്ന് ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയും അതിന് അവള്‍ കണ്ടെത്തിയ വഴിയുമാണ് ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുഎസ്എയിലെ മിനെസോട്ട സ്വദേശിയായ ഷോണ വാര്‍ണര്‍  എന്ന പെണ്‍കുട്ടിയുടെ വിവാഹം ഏപ്രില്‍ ഇരുപത്തിയഞ്ചിനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിനിടെയാണ് കൊവിഡ് മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തന്‍റെ വിവാഹത്തിന് മുത്തശ്ശി ജാനിസ് കൂടിയുണ്ടാകണമെന്ന് അവള്‍ ആഗ്രഹിച്ചെങ്കിലും അവര്‍ക്ക് വരാന്‍ കഴിയില്ലായിരുന്നു. 

അവര്‍ 'റിസ്‌ക്ഗ്രൂപ്പ്' വിഭാഗത്തില്‍പ്പെടുന്നതു കൊണ്ട് ക്വാറന്‍റൈനിലായിരുന്നു. അങ്ങനെയാണ്  റാപിഡ് റിക്കവറി അക്വാറ്റിക് സെന്‍ററില്‍ കഴിയുന്ന മുത്തശ്ശിയെ വിവാഹ വസ്ത്രത്തില്‍ പോയി കാണാന്‍  ഷോണ തീരുമാനിക്കുന്നത്. ചില്ലുവാതിലിനിപ്പുറം നിന്ന് ഷോണയും  വരനും  മുത്തശ്ശിയെ കണ്ട് അനുഗ്രഹം വാങ്ങി. 

Also Read: വീട്ടില്‍ വെച്ച് കല്യാണം നടത്തി, പുറത്ത് അയല്‍ക്കാരുടെ വക കിടിലന്‍ സര്‍പ്രൈസ് !...
നല്ല വസ്ത്രമൊക്കെ ധരിച്ചാണ് മുത്തശ്ശി അവരെ കാണാന്‍ വാതിലിനിപ്പുറം കാത്തിരുന്നത്.  അക്വാറ്റിക് സെന്‍റര്‍ പങ്കുവെച്ച ഇവരുടെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു. 

''റാപ്പിഡ് റിക്കവറി അക്വാറ്റിക് സെന്‍ററിലെ രോഗിയാണ് ജാനിസ്. അവരുടെ കൊച്ചുമകളുടെ കഥ കേട്ടപ്പോള്‍ ഇരുവരുടെയും ആഗ്രഹം നടത്തിക്കൊടുക്കണമെന്ന് തീരുമാനിച്ചു. ജാനിസിനു വേണ്ട വസ്ത്രം സ്റ്റാഫ് തിരഞ്ഞെടുത്തു''- പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ. വിവാഹ വസ്ത്രത്തില്‍ താന്‍ ആദ്യമായി കാണുന്നയാള്‍ മുത്തശ്ശിയാണെന്നും ഷോണ പറഞ്ഞു. 

Also Read: 10 വർഷത്തെ പ്രണയം, 20 പേര്‍ പങ്കെടുത്ത ചടങ്ങ് 30 മിനിറ്റിനുള്ളില്‍ നടത്തി