ആലിയ ഭട്ടിന്‍റെ പിറകെ മണവാട്ടിമാര്‍; ട്രെന്‍ഡിങ്ങായി പച്ച ലഹങ്ക

Published : Jun 14, 2019, 02:46 PM ISTUpdated : Jun 14, 2019, 03:00 PM IST
ആലിയ ഭട്ടിന്‍റെ പിറകെ മണവാട്ടിമാര്‍; ട്രെന്‍ഡിങ്ങായി പച്ച ലഹങ്ക

Synopsis

താരങ്ങളോടുളള ഇഷ്ടം ചിലപ്പോള്‍ അവരെ അനുകരിക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികളെ. അവരെ പോലെ വസ്ത്രം ധരിക്കുക, അവരെ പോലെ സംസാരിക്കുക, അവരുടെ ഡയറ്റുകള്‍  പിന്‍തുടരുക അങ്ങനെ പലതും. 

താരങ്ങളോടുളള ഇഷ്ടം ചിലപ്പോള്‍ അവരെ അനുകരിക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികളെ. അവരെ പോലെ വസ്ത്രം ധരിക്കുക, അവരെ പോലെ സംസാരിക്കുക, അവരുടെ ഡയറ്റുകള്‍  പിന്‍തുടരുക അങ്ങനെ പലതും. എന്നാല്‍ സ്വന്തം വിവാഹവസ്ത്രം തന്നെ ഒരു താരത്തില്‍ നിന്നും  പ്രചോദനം കൊണ്ട് ആണെങ്കിലോ?  ബോളിവുഡ് യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയയായ സാന്നിധ്യമാണ് ആലിയ ഭട്ട്. ബോളിവുഡിലെ ക്യൂട്ട് ആന്‍റ് ഹോട്ട് എന്ന് തന്നെ ആലിയെ വിശേഷിപ്പിക്കാം.

സോനം കപൂറിന്‍റെ വിവാഹത്തിന് ആലിയ ഭട്ട് ധരിച്ച ആ വസ്ത്രം ഓര്‍മ്മയുണ്ടോ? ഫാഷന്‍പ്രേമികള്‍ ഒന്നും ആ പച്ച ലഹങ്ക മറന്നിട്ടുണ്ടാകില്ല.

ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് വസ്ത്രം ഡിസൈനര്‍ ചെയ്തത്. ആ ലഹങ്കയില്‍ അതിമനോഹരിയായിരുന്നു ആലിയ.  

കഴിഞ്ഞ ഒരു വര്‍ഷവും ഈ പച്ച ലഹങ്ക തന്നെയായിരുന്നു ട്രെന്‍ഡ്.  

ആലിയ ഭട്ടിന്‍റെ ഈ പച്ച ലഹങ്കയുടെ പ്രചോദനം കൊണ്ട് മൂന്ന് മണവാട്ടിമാര്‍ തങ്ങളുടെ വിവാഹത്തിന് അതേ വസ്ത്രം തന്നെ തെരഞ്ഞെടുത്തു. 

സുമന്‍, അദിതി, പ്രേക്ഷ എന്നീ പെണ്‍കുട്ടികളാണ് ഇതേ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ തങ്ങളുടെ വിവാഹത്തിന് ധരിച്ച് ആലിയയെ പോലെ സുന്ദരിയായത്. സുമന്‍ ആലിയെ പോലെ തലമുടി അഴിച്ചിടുകയായിരുന്നു. എന്നാല്‍ ദുപട്ട തലയില്‍ ഇട്ടിരുന്നു.

 


തായ്ലാന്‍റില്‍ വെച്ച നടന്ന വിവാഹത്തിന് അദിതി ആ പച്ച ലഹങ്കയില്‍ മനസ്സ് നിറഞ്ഞ് നൃത്തമാടുകയായിരുന്നു.

പ്രേക്ഷ ഈ ലഹങ്കയോടൊപ്പം ഹെവി ഓര്‍ണമെന്‍സാണ് ധരിച്ചത്. അത് പ്രേക്ഷയെ കൂടുതല്‍ സുന്ദരിയാക്കി. 


 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ